നിര്‍‍ത്തിയിട്ട ബസ് മുന്നോട്ടെടുത്തു, മറുവശത്തേക്ക് കടക്കാന്‍ ശ്രമിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Published : Jan 30, 2023, 11:19 AM ISTUpdated : Jan 30, 2023, 03:34 PM IST
നിര്‍‍ത്തിയിട്ട ബസ് മുന്നോട്ടെടുത്തു, മറുവശത്തേക്ക് കടക്കാന്‍ ശ്രമിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Synopsis

ബസിന്‍റെ അടിയിലേക്ക് വീണ ലക്ഷ്മി സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. പോണേക്കര റൂട്ടിലോടുന്ന സ്വകാര്യ ബസിടിച്ചാണ് അപകടം. 

കൊച്ചി: കൊച്ചിയിൽ ബസിടിച്ച് വീട്ടമ്മ മരിച്ചു. കളമശേരി സ്വദേശിനി 43 വയസുളള ലക്ഷ്മിയാണ് മരിച്ചത്. രാവിലെ ഒൻപതരയോടെ എറണാകുളം ലിസി ജംങ്ഷനിലാണ് അപകടം. റോഡ് മുറിച്ചു കടന്ന് വന്ന ലക്ഷ്മി നിർത്തിയിട്ടിരുന്ന ബസിനോട് ചേ‍ർന്ന്  മുന്നിലൂടെ മറുവശത്തേക്ക് കടക്കാൻ ശ്രമിച്ചു. ഈ സമയം ബസ് മുന്നോട്ട് എടുത്തതോടെയാണ് അപകടം ഉണ്ടായത്. ബസിന്‍റെ അടിയിലേക്ക് വീണ ലക്ഷ്മി സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. പോണേക്കര റൂട്ടിലോടുന്ന സ്വകാര്യ ബസിടിച്ചാണ് അപകടം. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവാദ പരാമർശത്തിൽ സജി ചെറിയാനെതിരെ കടുപ്പിച്ച് സമസ്ത, പ്രമേയം പാസാക്കി; 'മാപ്പ് പറയണം, മന്ത്രി സ്ഥാനത്തിരിക്കാൻ അർഹതയില്ല'
റോഡപകടത്തിൻ്റെ പേരിൽ യുവാവിനെ മർദ്ദിച്ചു, പൊലീസുകാരന് സസ്പെൻഷൻ