നിയന്ത്രണം വിട്ട ജീപ്പ് അപകടത്തില്‍പ്പെട്ട് വയനാട് സ്വദേശിനി മരിച്ചു

Published : Dec 20, 2018, 05:06 PM ISTUpdated : Dec 20, 2018, 05:19 PM IST
നിയന്ത്രണം വിട്ട ജീപ്പ് അപകടത്തില്‍പ്പെട്ട് വയനാട് സ്വദേശിനി മരിച്ചു

Synopsis

നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് വ്യൂ പോയിന്‍റിലെ സംരക്ഷണഭിത്തിയിലിടിക്കുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാരും ചുരം സംരക്ഷണ പ്രവര്‍ത്തകരും പൊലിസും ചേര്‍ന്നാണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.

കോഴിക്കോട്:  നിയന്ത്രണം വിട്ട ജീപ്പ് താമരശേരി ചുരം വ്യൂ പോയിന്‍റിന്‍റെ  സംരക്ഷണ ഭിത്തിയിലിടിച്ച് വയനാട് സ്വദേശിനി മരിച്ചു. പടിഞ്ഞാറത്തറ  ചാലില്‍ അയ്യൂബിന്‍റെ ഭാര്യ ഹസീന (35) ആണ് മരിച്ചത്.  വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടം. അപകടത്തില്‍ അഞ്ച് പേര്‍ക്ക് സാരമായി പരിക്കേറ്റു. പടിഞ്ഞാറത്തറയില്‍ നിന്ന് താമരശേരി പൂനൂരിലെ ബന്ധുവീട്ടിലെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. 

നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് വ്യൂ പോയിന്‍റിലെ സംരക്ഷണഭിത്തിയിലിടിക്കുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാരും ചുരം സംരക്ഷണ പ്രവര്‍ത്തകരും പൊലീസും ചേര്‍ന്നാണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. ജീപ്പ് സംരക്ഷണ ഭിത്തിയിലിടിച്ച് നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടത്തില്‍പ്പെട്ട ജീപ്പ് ലക്കിടി പൊലിസ് ഔട്ടപോസ്റ്റിലേക്ക് മാറ്റി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചു! തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; പാറ്റൂർ രാധാകൃഷ്ണൻ ബിജെപിക്കൊപ്പം
ഭരണത്തിലിരുന്ന ബിജെപിയെ മൂന്നാമതാക്കിയ പന്തളത്ത് സിപിഎം ചെയര്‍പേഴ്സൺ; എൽഡിഎഫിൽ ധാരണ, സിപിഎമ്മിലെ എംആർ കൃഷ്ണകുമാരി നയിക്കും