
തിരുവനന്തപുരം: വീടിൻ്റെ ടെറസിൽ തുണി വിരിക്കാൻ കയറിയ യുവതിക്ക് മിന്നലേറ്റു. അവണാക്കുഴി ഊറ്റുകുഴി സുജാത ഭവനിൽ ശശിധരൻ്റെ മകൾ ഐശ്വര്യ ശശിധരനാണ് (25) പൊള്ളലേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. തുണി വിരിക്കാൻ കയറിയപ്പോഴാണ് മിന്നലേറ്റത്.
കഴുത്തിനും മറ്റ് ശരീര ഭാഗത്തും പൊള്ളലേറ്റു. ഇതിനിടയിൽ യുവതിക്ക് ഹൃദയസ്തംഭനമുണ്ടായതായും പോലീസ് പറഞ്ഞു. ഉടൻ തന്നെ നെയ്യാറ്റിൻകര നിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച യുവതിയെ പിന്നീട് വിദഗ്ദ ചികിൽസയ്ക്കായി തിരുവനന്തപുരം കിംസ് ആശുപത്രി ലേക്ക് മാറ്റി.
സംസ്ഥാനത്ത് തുലാവർഷം സജീവം, ഇടിമിന്നലോട് കൂടിയ മഴ സാധ്യത; 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam