കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് തെറിച്ച് വീണ് യാത്രക്കാരിക്ക് പരിക്ക്

Published : Feb 28, 2025, 08:17 PM IST
കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് തെറിച്ച് വീണ് യാത്രക്കാരിക്ക് പരിക്ക്

Synopsis

താമരശ്ശേരി ചുടലമുക്കില്‍ വച്ച് വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് അപകടമുണ്ടായത്.

കോഴിക്കോട്: താമരശ്ശേരിയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്ക്. അമ്പലക്കുന്ന് സ്വദേശി സീനത്തിനാണ് പരിക്കേറ്റത്. നിലമ്പൂരില്‍ നിന്നും മാനന്തവാടി വഴി ഇരിട്ടിയിലേക്ക് പോകുന്ന ബസ്സിലാണ് അപകടം ഉണ്ടായത്. കൂടത്തായിയില്‍ നിന്നുമാണ് സീനത്ത് ബസ്സില്‍ കയറിയത്.

താമരശ്ശേരി ചുടലമുക്കില്‍ വച്ച് രാവിലെ എട്ടോടെയാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരിക്കെ ബസിന്റെ ഡോര്‍ തുറന്നുപോവുകയായിരുന്നു. പരിക്കേറ്റ സീനത്തിനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോര്‍ലോക്ക് ഘടിപ്പിച്ചതിലുള്ള അപാകതയാണ് അപകടത്തിന് കാരണമെന്ന് ബസിൽ ഉണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ ആരോപിച്ചു.

Read also: കേരള രജിസ്ട്രേഷൻ ടാക്സി കാറിൻ്റെ ഡോറിലിരുന്ന് യുവതിയുടെ അപകട യാത്ര, വീഡിയോ പുറത്ത്! മൂന്നാറിൽ അന്വേഷണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്