കെഎസ്ആർടിസി ബസിനുള്ളിൽ യുവതിയോട് ലൈം​ഗികാതിക്രമം; പൊലീസുകാരന് സസ്പെൻഷൻ

Published : Aug 08, 2023, 12:38 PM ISTUpdated : Aug 08, 2023, 12:43 PM IST
കെഎസ്ആർടിസി ബസിനുള്ളിൽ യുവതിയോട് ലൈം​ഗികാതിക്രമം; പൊലീസുകാരന് സസ്പെൻഷൻ

Synopsis

ഇന്നലെയാണ് അടൂരിൽ വച്ച്  ഷമീർ യുവതിയോട് മോശമായി പെരുമാറിയത്. യുവതിയുടെ പരാതിയിൽ ഇയാളെ ഇന്നലെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

അടൂർ: പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസിനുള്ളിൽ വെച്ച് യുവതിയെ കടന്നു പിടിച്ച പൊലീസുകാരനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. കോന്നി പൊലീസ് സ്റ്റേഷനിലെ സിപിഒ ഷമീറിനെതിരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ നടപടി. ഇന്നലെയാണ് അടൂരിൽ വച്ച്  ഷമീർ യുവതിയോട് മോശമായി പെരുമാറിയത്. യുവതിയുടെ പരാതിയിൽ ഇയാളെ ഇന്നലെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

അതേസമയം, പത്തനംതിട്ട അടൂരിൽ കെഎസ്ആർടിസി ബസിൽ വെച്ച് യുവതിയോട് മോശമായി പെരുമാറിയ മറ്റൊരു പൊലീസുകാരൻ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇടുക്കി കാഞ്ചിയാർ സ്വദേശി സതീശാണ് പിടിയിലായത്. ഐജി ലക്ഷ്മണയുടെ ഓഫീസിലെ പൊലീസ് ഉദ്യോഗസ്ഥനാണ് അറസ്റ്റിലായ സതീശ്.

പ്രതിഷേധസമരം വിജയകരം; പുതുപ്പാടിയിലെ കോഴി അറവ് പ്ലാന്റ് മാറ്റാന്‍ തീരുമാനം

പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ബസ്സിൽ വെച്ചാണ് പെണ്‍കുട്ടിക്ക് നേരെ സതീശിന്‍റെ അതിക്രമം. യുവതി പരാതി പറഞ്ഞതിനെ തുടർന്ന് എസ്ആർടിസി ജീവനക്കാർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. 

ഇതര സംസ്ഥാന തൊഴിലാളികളെയുപയോഗിച്ച് പ്രാദേശിക ലഹരിസംഘങ്ങൾ, ക്രിമിനലുകളെ കണ്ടെത്തല്‍ പൊലീസിനും തലവേദന

PREV
click me!

Recommended Stories

പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു; മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റി
ഒരു വിളി മതി സ്കൂട്ടറിലെത്തും, ഇത്തവണയെത്തിയത് എക്സൈസ്, വാതിൽ തുറക്കാതെ പ്രതി, വാതിൽ പൊളിച്ച് പ്രതിയെ പൊക്കി