ഹോട്ടലില്‍ വെച്ച് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു; ഭര്‍ത്താവിനായി അന്വേഷണം

Published : Aug 21, 2023, 10:56 PM IST
ഹോട്ടലില്‍ വെച്ച് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു; ഭര്‍ത്താവിനായി അന്വേഷണം

Synopsis

ഗുരുതരമായി  പരിക്കേറ്റ ജമീലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു.  പൂളപ്പൊയിൽ  സ്വദേശി പൈറ്റൂളിചാലിൽ  മുസ്തഫയാണ് ഭാര്യ ജമീലയെ വെട്ടിയത്. മുസ്തഫ നടത്തിയിരുന്ന ഹോട്ടലിൽ വച്ചായിരുന്നു സംഭവം. ഗുരുതരമായി  പരിക്കേറ്റ ജമീലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ മുസ്തഫയ്ക്കായി മുക്കം പൊലീസ് അന്വേഷണം തുടങ്ങി.

Read also: 'അര ലിറ്ററിന്റെ 100 കുപ്പികള്‍'; കൊട്ടാരക്കരയില്‍ വന്‍ മദ്യശേഖരവുമായി ഒരാള്‍ പിടിയില്‍

മലപ്പുറത്ത് സ്ത്രീയുടെ മൃതദേഹം, ഒരു മാസം മുൻപ് കാണാതായ യുവതിയുടേതെന്ന് സംശയം; അന്വേഷണം തുടങ്ങി
മലപ്പുറം: മലപ്പുറം തുവ്വൂരിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വീടിന്റെ മാലിന്യക്കുഴിക്ക് സമീപത്ത് കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇത് ആരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. സുജിതയെന്ന സ്ത്രീയെ ഒരു മാസം മുൻപ് കാണാതായിരുന്നു. മൃതദേഹം ഇവരുടേതായിരിക്കാമെന്ന സംശയത്തിലാണ് പൊലീസ് ഉള്ളത്. വിഷ്ണു എന്ന യുവാവിന്റെ വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്.

തുവ്വൂർ കൃഷിഭവനിലെ താൽക്കാലിക ജീവനക്കാരിയായിരുന്നു കാണാതായ സുജിത. കഴിഞ്ഞ മാസം 11 മുതലാണ് ഇവരെ സ്ഥലത്ത് നിന്ന് കാണാതായത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടയിലാണ് ഇന്ന് തുവ്വൂർ പഞ്ചായത്തിൽ മുൻപ് ജോലി ചെയ്തിരുന്ന വിഷ്ണു എന്ന യുവാവിന്റെ വീട്ടിൽ പരിശോധന നടത്തിയത്. ഈ പഞ്ചായത്തിലെ കുടുംബശ്രീയുടെ കാര്യങ്ങളുടെ ചുമതല ഉണ്ടായിരുന്ന താത്കാലിക ജീവനക്കാരിയുമായിരുന്നു സുജിത. കരുവാരക്കുണ്ട് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

പകൽ ലോഡ്ജുകളിലുറക്കം, രാത്രി മോഷണം, നാഗാലാൻഡ് സ്വദേശിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി അതിഥി തൊഴിലാളി സഹോദരങ്ങൾ
ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി