ഒന്നുമറിയാത്ത പോലെ പിന്നിൽ നിന്നു, ഇടത് കൈ കൊണ്ട് വിദഗ്ധ നീക്കം; കുഞ്ഞിന്‍റെ മാല കവർന്ന യുവതി അറസ്റ്റിൽ

Published : Nov 05, 2024, 05:40 AM IST
ഒന്നുമറിയാത്ത പോലെ പിന്നിൽ നിന്നു, ഇടത് കൈ കൊണ്ട് വിദഗ്ധ നീക്കം; കുഞ്ഞിന്‍റെ മാല കവർന്ന യുവതി അറസ്റ്റിൽ

Synopsis

പട്ടാപ്പകൽ അതിവിദഗ്ധമായി കുഞ്ഞിന്‍റെ മാല കവർന്ന കേസിലാണ് ഒടുവിൽ പ്രതി പിടിയിലായത്. 

കണ്ണൂര്‍: കണ്ണൂർ തളിപ്പറമ്പിൽ അമ്മയ്ക്കൊപ്പം നിൽക്കുകയായിരുന്ന ഒരു വയസുള്ള കുഞ്ഞിന്‍റെ മാല മോഷ്ടിച്ച സംഘത്തിലെ യുവതി പിടിയിൽ. മധുര സ്വദേശി സംഗീതയാണ് അറസ്റ്റിലായത്. പട്ടാപ്പകൽ അതിവിദഗ്ധമായി കുഞ്ഞിന്‍റെ മാല കവർന്ന കേസിലാണ് ഒടുവിൽ പ്രതി പിടിയിലായത്. സ്ഥിരം മോഷ്ടാക്കളുടെ പട്ടികയിലുള്ളയാളാണ്  മധുര സ്വദേശിയായ സംഗീത.

കൂട്ടാളി ഗീതയെ പിടികിട്ടാനുണ്ട്. ഒക്ടോബർ 24ന് ഉച്ചയ്ക്കായിരുന്നു സംഭവം. തളിപ്പറമ്പ് സഹകരണ ആശുപത്രിയുടെ മുൻവശത്തെ മരുന്നുകടയിൽ നിൽക്കുകയായിരുന്നു സെയ്ദ് നഗർ സ്വദേശിയായ യുവതി. ചുമലിൽ ഒരു വയസുള്ള കുഞ്ഞുമുണ്ടായിരുന്നു. റോഡ് മുറിച്ചുകടന്ന് എത്തിയ രണ്ട് സ്ത്രീകൾ ഇവർക്ക് സമീപമെത്തി മാല കവരുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.

ഭക്ഷണം വാങ്ങാൻ ഇറങ്ങി, ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമം; കണ്ണൂരിൽ ട്രാക്കിലേക്ക് വീണ് പെൺകുട്ടിക്ക് പരിക്ക്

പുറമെ നോക്കിയാൽ കോൺഫ്ലേക്സ്, അകത്ത് അതാ മറ്റൊരു പായ്ക്കറ്റ്; ഫ്രം ബാങ്കോക്, എത്തിച്ചത് ഹൈഡ്രോപോണിക് കഞ്ചാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു
വാതിൽ തുറന്നു കിടക്കുന്നു, ഭണ്ഡാരം തകർത്ത നിലയിൽ; നീലേശ്വരത്തെ ഭ​ഗവതി ക്ഷേത്രത്തിൽ കവർച്ച; ദേവീവി​ഗ്രഹത്തിലെ തിരുവാഭരണം മോഷ്ടിച്ചു