ചിറ്റൂരിൽ 'വീട്ടിലെ ബാർ' എക്സൈസ് പൂട്ടി; സ്ത്രീ അറസ്റ്റിൽ

Published : Apr 09, 2024, 02:20 PM IST
ചിറ്റൂരിൽ 'വീട്ടിലെ ബാർ' എക്സൈസ് പൂട്ടി; സ്ത്രീ അറസ്റ്റിൽ

Synopsis

ദേവിയുടെ ഭർത്താവ് ഹരിദാസിനെതിരെ അനധികൃത മദ്യവില്പനയ്ക്കും മദ്യം സൂക്ഷിച്ചതിനും നേരത്തെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എക്സൈസ്

പാലക്കാട്: വീട് കേന്ദ്രീകരിച്ച് മദ്യവിൽപ്പന നടത്തിയിരുന്ന സ്ത്രീ അറസ്റ്റിൽ. ചിറ്റൂർ പട്ടഞ്ചേരി വണ്ടിതാവളത്ത് ദേവി ആണ് അറസ്റ്റിലായത്. ചിറ്റൂർ റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ അനീഷ് മോഹനും സംഘവുമാണ് ദേവിയെ അറസ്റ്റ് ചെയ്തത്.

റാഷിദിനെ കുടുക്കിയത് രഹസ്യ വിവരം, മുൻപും പ്രതി, ഇത്തവണ പടിഞ്ഞാറത്തറയിൽ നിന്ന് പിടിയിലായത് എംഡിഎംഎയുമായി

ദേവിയുടെ ഭർത്താവ് ഹരിദാസിനെതിരെ അനധികൃത മദ്യ വില്പനയ്ക്കും മദ്യം സൂക്ഷിച്ചതിനും നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു.  എക്സൈസ് ഇൻസ്‌പെക്ടർ മണികണ്ഠൻ, ഗോപകുമാരൻ,  രമേഷ് കുമാർ, രതീഷ്, ജോസ് പ്രകാശ്,   പ്രജിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ