
ഒഡീഷ സ്വദേശിയായ യുവതിയും മൂന്ന് വയസ്സുകാരിയായ മകളും തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ. കോഴിക്കോട് മാങ്കാവിൽ തൃശാലക്കുളത്തിനടുത്ത വാടക വീട്ടിൽ ഇന്നലെ വൈകീട്ടാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് കസബ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഒഡീഷ സ്വദേശിയായ അനിൽ ബിക്കാനി ദാസിന്‍റെ ഭാര്യ 23 കാരിയായ രൂപാലിയ മകൾ ആരാധ്യയ എന്നിവരാണ് തീപ്പൊള്ളലേറ്റ് മരിച്ചത്. മൃതദേഹത്തിന് സമീപത്ത് നിന്നും മണ്ണെണ്ണക്കുപ്പിയും തീപ്പെട്ടിയും കണ്ടെത്തിയിട്ടുണ്ട്. അയൽവാസികൾ ഇരുവരെയും ഉച്ച വരെ വീടിനടുത്ത് കണ്ടിരുന്നതായി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ജോലി കഴിഞ്ഞ് വൈകീട്ട് തിരിച്ചെത്തിയപ്പോൾ വീട് ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നെന്ന് ഭർത്താവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
കസബ സി ഐയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പഴയ കെട്ടിടം പൊളിക്കുന്ന തൊഴിലാളിയായ അനിൽ ബിക്കാനി ദാസ് നാല് മാസം മുൻപാണ് മാവൂർ തൃശാലക്കുളത്തെ കോവിലകത്ത് വാടകയ്ക്ക് താമസം തുടങ്ങിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam