
മണര്‍കാട് : കരിമ്പിന്‍ ജ്യൂസ് അടിക്കുന്ന യന്ത്രത്തില്‍ കൈ കുടുങ്ങി യുവതിയുടെ വിരലുകള്‍ ചതഞ്ഞരഞ്ഞു. കോട്ടയം മണര്‍കാട് ഇല്ലിവളവ് പാറയ്ക്കല്‍ സന്തോഷിന്റെ ഭാര്യ ഗീതയ്ക്കാണ് കരിമ്പിന്‍ ജ്യൂസ് അടിക്കുന്നതിനിടെ ദാരുണാനുഭവം ഉണ്ടായത്. മണര്‍കാട് ഐരാറ്റുനടയ്ക്ക് സമീപം വഴിയരുകില്‍ കരിമ്പിന്‍ ജ്യൂസ് കച്ചവടം നടത്തിവരികയായിരുന്നു ഗീത.
ജ്യൂസ് അടിക്കാനായി കരിമ്പിന്‍തണ്ട് യന്ത്രത്തിലേയ്ക്ക് കയറ്റുന്നതിനിടെ വലതുവൈക വിരലുകളും അബദ്ധത്തില്‍ കയറിപ്പോകുകയായിരുന്നു. വേദനകൊണ്ട് നിലവിളിക്കുന്നതിനിടെ ഗീത തന്നെ യന്ത്രം ഓഫ് ചെയ്തുവെങ്കിലും വിരലുകള്‍ ഇടയില്‍ അമര്‍ന്ന നിലയിലായിരുന്നു. ഓടിക്കൂടിയവരെല്ലാം സഹായത്തിനെത്തിയെങ്കിലും നിസ്സഹായരായി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ.
ഇതിനിടെ, ഓടിക്കൂടിയവര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ മണര്‍കാട് എസ്‌ഐ പ്രസാദ് എബ്രഹാം വര്‍ഗീസിന്റെ നേതൃത്വത്തില്‍ പോലീസും കോട്ടയം ഫയര്‍ഫോഴ്‌സ് ഓഫീസര്‍ ശിവദാസിന്റെ നേതൃത്വത്തില്‍ അഗ്നിശമന സേനയും എത്തി. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ യന്ത്രത്തിന്റെ മുകള്‍ഭാഗം അഴിച്ചു മാറ്റി കൈ പുറത്തെടുത്തു.
ഗീതയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് അടിയന്ത ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. രണ്ടു വിരലുകള്‍ പൂര്‍ണ്ണമായും ചതഞ്ഞ നിലയിലാണ്. വിരലുകളിലെ ഞരമ്പും മുറിഞ്ഞിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam