സ്കൂട്ടറില്‍ കടത്തുകയായിരുന്ന എട്ട് കിലോ കഞ്ചാവുമായി യുവതി പിടിയില്‍

Published : Feb 27, 2019, 05:41 PM ISTUpdated : Feb 27, 2019, 09:52 PM IST
സ്കൂട്ടറില്‍ കടത്തുകയായിരുന്ന എട്ട് കിലോ കഞ്ചാവുമായി യുവതി പിടിയില്‍

Synopsis

തമിഴ്നാട്ടിലെ മധുരയില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവ് കടത്താറുണ്ടെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്. തീവണ്ടിയിലാണ് കഞ്ചാവ് കോഴിക്കോട്ട് എത്തിക്കുന്നത്. 

കോഴിക്കോട്: ഫറൂക്കില്‍ എട്ട് കിലോ കഞ്ചാവുമായി യുവതി പിടിയില്‍. രഹസ്യ വിവരത്തെ തുടര്‍ന്ന് ഫറൂഖ് റേഞ്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് സ്കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്.  കോഴിക്കോട് ഫറൂഖ് സ്വദേശി ജംഷീനയാണ് സ്കൂട്ടറില്‍ കഞ്ചാവ് കടത്തുമ്പോള്‍ എക്സൈസിന്‍റെ പിടിയിലായത്. 

ബാഗില്‍ ഒളിപ്പിച്ച എട്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു. പ്രധാന ഏജന്‍റായ ഫറൂഖ് സ്വദേശി സലീമിന് കഞ്ചാവ് എത്തിക്കാന്‍ പോകുമ്പോഴാണ് യുവതി പിടിയിലായത്. സലീമുമായി ചേര്‍ന്ന് തമിഴ്നാട്ടിലെ മധുരയില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവ് കടത്താറുണ്ടെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്. തീവണ്ടിയിലാണ് കഞ്ചാവ് കോഴിക്കോട്ട് എത്തിക്കുന്നത്. ഭാര്യാ ഭര്‍ത്താക്കന്മാരായി അഭിനയിച്ചാണ് പരിശോധനയില്‍ നിന്ന് ഇവര്‍ പലപ്പോഴും രക്ഷപ്പെടാറ്.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഇത്തരത്തില്‍ സലീമുമായി ചേര്‍ന്ന് മധുരയില്‍ നിന്ന് യുവതി കഞ്ചാവ് കടത്തുന്നുണ്ട്. ഇങ്ങനെ എത്തിക്കുന്ന കഞ്ചാവ് ജംഷീന സ്വന്തം വീട്ടില്‍ സൂക്ഷിക്കാറാണ് പതിവ്. പിന്നീട് പല തവണകളായി സലീമിന് എത്തിച്ച് കൊടുക്കും. പിന്നീട് ഇയാളാണ് ചെറിയ പൊതികളാക്കി കോഴിക്കോട് ജില്ലയിലെ വിവിധ കച്ചവടക്കാര്‍ക്ക് കഞ്ചാവ് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. സലീമിനെ പിടികൂടാനുള്ള ശ്രമത്തിലാണ് എക്സൈസ് സംഘം. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇത് ചെയ്യാൻ ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ ഓട്ടോറിക്ഷയിൽ വരില്ലല്ലോ? നാട്ടുകാർ ഇടപെട്ടു; മുക്കത്ത് കേബിൾ മുറിച്ച് കടത്താനുള്ള ശ്രമം പാളി
വിമതന്‍റെ മുന്നിൽ മുട്ടുമടക്കി പാർട്ടി, ബെസ്റ്റ് ടൈം! ഇനി പഞ്ചായത്ത് ഭരിക്കും ജിതിൻ പല്ലാട്ട്; തിരുവമ്പാടിയിൽ കോൺഗ്രസിന് വലിയ ആശ്വാസം