ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസിക്ക് പാമ്പുകടിയേറ്റു

Web Desk  
Published : Jul 24, 2018, 11:25 PM IST
ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസിക്ക് പാമ്പുകടിയേറ്റു

Synopsis

ദുരിതാശ്വാസ ക്യാമ്പിലേക്ക് കുടിവെള്ളം ശേഖരിക്കാന്‍ പോയ യുവതിക്കാണ് പാമ്പുകടിയേറ്റത്

മാന്നാര്‍: ആലപ്പുഴയില്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് കുടിവെള്ളം ശേഖരിക്കാന്‍ പോയ യുവതിക്ക് പാമ്പുകടിയേറ്റു. വള്ളക്കാലി അങ്കമാലി എസ്.സി. കോളനിയിലെ വിബിന്റെ ഭാര്യ സൂര്യ (23)ക്കാണ് പാമ്പുകടിയേറ്റത്.

ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്ന തെക്കേവള്ളക്കാലില്‍ ജോര്‍ജിന്റെ വീട്ടില്‍നിന്ന് സമീപത്തുള്ള വീട്ടില്‍ കുടിവെള്ളം ശേഖരിക്കാന്‍ പോകുമ്പോഴാണ് അപകടം. കിണറിന്റെ സമീപത്തുണ്ടായിരുന്ന ശംഖുവരയന്‍ പാമ്പാണ് കടിച്ചത്. പാമ്പിനെ പിടികൂടിയ നാട്ടുകാര്‍ പാമ്പുമായാണ് യുവതിയെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നൂറോളം പേരാണ് ഈ ക്യാമ്പില്‍ താമസിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

35 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണ് കുഞ്ഞാട്; കിണറ്റിലിറങ്ങി രക്ഷിച്ച് അഗ്‌നിരക്ഷാസേന
വെടിവെച്ചിട്ടത് 1,067 കാട്ടുപന്നികളെ, പട്ടികയില്‍ സംസ്ഥാനത്ത് മലപ്പുറം രണ്ടാമത്