മത്സ്യബന്ധനത്തിനിടെ തൊഴിലാളി വള്ളത്തിൽ കുഴഞ്ഞുവീണ് മരിച്ചു

Published : May 23, 2026, 07:02 PM IST
Worker dies

Synopsis

അമ്പലപ്പുഴ തോട്ടപ്പള്ളി തീരത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ ആലപ്പുഴ സ്വദേശിയായ അലോഷ്യസ് (59) എന്ന തൊഴിലാളി വള്ളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. ശനിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. സഹപ്രവർത്തകർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അമ്പലപ്പുഴ: തോട്ടപ്പള്ളി തീരത്തുനിന്ന് വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ മുൻസിപ്പൽ ബീച്ച് വാർഡിൽ പൂന്ത്രശ്ശേരി വീട്ടിൽ അലോഷ്യസ് (59) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ കൈരളി വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയ ഇദ്ദേഹം രാവിലെ പത്തരയോടെ കുഴഞ്ഞുവീഴുകയായിരുന്നു.

 ഒപ്പമുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ ചേർന്ന് അലോഷ്യസിനെ ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ആഗ്നസ്. മക്കൾ: ആഞ്ജലിന, ജെയിൻ. മരുമക്കൾ: സ്റ്റാലിൻ, പ്രവീൺ. സംസ്കാരം ഞായറാഴ്ച പകൽ രണ്ടിന് ആലപ്പുഴ വട്ടയാൽ സെന്റ് പീറ്റേഴ്സ് ചർച്ച് സെമിത്തേരിയിൽ നടക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹോട്ടലിൽ അതിക്രമിച്ച് കയറി മോഷണം, മോഷ്ടിച്ചത് ഇലക്ട്രിക് വയറുകളും എർത്ത് ലൈൻ കോപ്പറുകളും ഉൾപ്പെടെ 25 ലക്ഷം രൂപ വില വരുന്ന വസ്‌തുക്കൾ
രാമപുരത്ത് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധിപേർക്ക് പരിക്ക്