ഉത്സവത്തിന് കെട്ടിയ കമാനം പൊളിക്കുന്നതിനിടെ ഇലക്ട്രിക് ലൈനില്‍ തട്ടി, തൊഴിലാളി ഷോക്കേറ്റുമരിച്ചു

Published : Feb 17, 2025, 09:35 AM IST
ഉത്സവത്തിന് കെട്ടിയ കമാനം പൊളിക്കുന്നതിനിടെ ഇലക്ട്രിക് ലൈനില്‍ തട്ടി, തൊഴിലാളി ഷോക്കേറ്റുമരിച്ചു

Synopsis

വൈദ്യുതാഘാതമേറ്റ പ്രകാശിനെ സമീപത്തുണ്ടായിരുന്നവർ വിതുര താലൂക്ക് ആശുപത്രിയിലും പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തിരുവനന്തപുരം: ക്ഷേത്രോത്സവത്തോടനുബന്ധിച്ച് റോഡില്‍ കെട്ടിയ കമാനം പൊളിക്കുന്നതിനിടയില്‍ ഇലക്ട്രിക് ലൈനില്‍ തട്ടി ഷോക്കേറ്റ് തൊഴിലാളി മരിച്ചു. ചെറ്റച്ചൽ പൊട്ടഞ്ചിറ സ്വദേശി പ്രകാശ് ( 42 ) ആണ് മരിച്ചത്. ഇന്ന് രാവിലെ വിതുര ചായം ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ച് ചായം ജംഗ്ഷനില്‍ നിര്‍മിച്ചിരുന്ന അലങ്കാര കമാനം പൊളിച്ചു മാറ്റുന്നതിനിടയിലാണ് അപകടം. വൈദ്യുതാഘാതമേറ്റ പ്രകാശിനെ സമീപത്തുണ്ടായിരുന്നവർ വിതുര താലൂക്ക് ആശുപത്രിയിലും പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ വിതുര പൊലീസ് കേസ് എടുത്തു.

Asianet News Live
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വേലസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യം; ആനമങ്ങാട് പൂരത്തിനിടെ അടിപിടി, നാല് പേര്‍ അറസ്റ്റില്‍
വാടക കാർ തർക്കം; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ