താലൂക്ക് ആശുപത്രിയിലെ പൈപ്പ് വെള്ളത്തിൽ പുഴുക്കള്‍; പ്രതിഷേധം ശക്തം

Published : Jul 26, 2019, 11:21 PM ISTUpdated : Jul 26, 2019, 11:22 PM IST
താലൂക്ക് ആശുപത്രിയിലെ പൈപ്പ് വെള്ളത്തിൽ പുഴുക്കള്‍; പ്രതിഷേധം ശക്തം

Synopsis

കുട്ടികളെ കുളിപ്പിക്കുന്നതിനും വായ കഴുകുന്നതിനും അടക്കമുള്ള കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന വെള്ളത്തിലാണ് പുഴുക്കളുള്ളത്.

കായംകുളം:  താലൂക്ക് ആശുപത്രിയിലെ പൈപ്പ് വെള്ളത്തിൽ പുഴുക്കളെ കണ്ടെത്തി. കുട്ടികളുടെ വാർഡിലെ പൈപ്പ് വെള്ളത്തിലാണ് പുഴുക്കളെ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് പ്രതിഷേധവുമായി വാർഡിൽ കിടത്തി ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ രക്ഷിതാക്കൾ രംഗത്ത് വന്നു.

കഴിഞ്ഞ ദിവസവും വാർഡിലെ പൈപ്പ് വെള്ളത്തിൽ പുഴുക്കളെ കണ്ടെത്തിയതായി രക്ഷിതാക്കൾ ആരോപിച്ചു. ഈ വിവരം ആശുപത്രി അധികൃതരെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു. കുട്ടികളെ കുളിപ്പിക്കുന്നതിനും വായ കഴുകുന്നതിനും അടക്കമുള്ള കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന വെള്ളത്തിലാണ് പുഴുക്കളുള്ളത്. കുട്ടികൾ പലപ്പോഴും വായ കഴുകിയപ്പോൾ വായിൽ നിന്നും പുഴുക്കൾ വന്നിട്ടുണ്ട്. കുളി കഴിഞ്ഞ് ഇറങ്ങിയ കുട്ടികളുടെ ദേഹത്തു നിന്നും നിരവധി പുഴുക്കളെ കണ്ടെത്തിയിട്ടുണ്ടെന്ന് രക്ഷിതാക്കൾ പറയുന്നു. 

താലൂക്ക് ആശുപത്രിയിൽ ഇതിനു മുൻപും ഇത്തരത്തിൽ പൈപ്പ് വെള്ളത്തിൽ കണ്ടെത്തുകയും മാധ്യമങ്ങൾ അധികാരികൾ ശ്രദ്ധിക്കണമെന്നു ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയും പൊട്ടിയ പൈപ്പിൽ കുടി പുഴുക്കൾ കയറുന്നതാണെന്നു കണ്ടു പിടിച്ചു വേണ്ട സംവിധാനങ്ങൾ ഏർപ്പെടുത്തിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇടുക്കിയില്‍ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്
പ്രജനനകാലം; കടുവയുണ്ട്... ശബ്ദം ഉണ്ടാക്കണേ; മുന്നറിയിപ്പുമായി കേരളാ വനം വകുപ്പ്