
കോഴിക്കോട്: സാഹിത്യകാരനും അധ്യാപകനുമായ മണിയൂർ ഇ.ബാലൻ (83) അന്തരിച്ചു. യുവകലാസാഹിതി മുൻ സംസ്ഥാന പ്രസിഡന്റാണ്. ഇന്ന് പുലർച്ചെ തിക്കോടിയിലെ വസതിയിലായിരുന്നു അന്ത്യം. ചുടല, ഇവരും ഇവിടെ ജനിച്ചവർ, എത്രയും പ്രിയപ്പെട്ടവർ,തെരുവിന്റെ തീപ്പൊരി ,ചങ്കൂറ്റം, മുന്നേറ്റം തുടങ്ങിയവ പ്രധാന നോവലുകളാണ്. ആനുകാലികങ്ങളിൽ ഉൾപ്പടെ നിരവധി കഥകളും നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മണിയൂർ യുപി, നടുവണ്ണൂർ സൗത്ത് മാപ്പിള എൽപി , ഉണ്ണികുളം ഗവ. യുപി, പള്ളിക്കണ്ടി ഗവ.എൽ.പി, പയ്യോളി ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. 1993-ൽ റിട്ടയർ ചെയ്തു. വടകര മണിയൂർ എരവത്ത് പുത്തൻവീട്ടിൽ കണാരൻ - മാക്കം ദമ്പതികളുടെ മകനാണ്.
ഭാര്യ: പി. ജാനകി (റിട്ട. ഹെഡ്മിസ്ട്രസ് ), ബിന്ദു ( വാകയാട് ഹൈസ്കൂൾ അധ്യാപിക), ഇന്ദു ഭായി (രജിസ്ട്രാർ ഓഫീസ്), ദീപ്തി ( താലൂക്ക് ഓഫീസ് ) മരുമക്കൾ: രാധാകൃഷ്ണൻ ( യൂനിയൻ ബാങ്ക് ), ചന്ദ്രൻ (എൽ.ഐ.സി), മനോജ് (കെ.എസ്ആർടിസി)ടിഎൻ കുമാരൻ സ്മാരക അവാർഡ്, പി സ്മാരക തുളുനാട് മാസിക അവാർഡ്, പിആർ നമ്പ്യാർ അവാർഡ് , പ്ലാവില അവാർഡ്, പ്രഭാത് അവാർഡ് എന്നിവ ലഭിച്ചിചിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam