സഹപാഠിയുടെ വീട്ടിൽ പുലർച്ചെ വരെ സംസാരിച്ചിരുന്നു, രാവിലെ എഴുന്നേറ്റപ്പോൾ ആയുർവേദ ഡോക്ടർ മരിച്ച നിലയിൽ

Published : May 28, 2025, 10:31 AM IST
സഹപാഠിയുടെ വീട്ടിൽ പുലർച്ചെ വരെ സംസാരിച്ചിരുന്നു, രാവിലെ എഴുന്നേറ്റപ്പോൾ ആയുർവേദ ഡോക്ടർ മരിച്ച നിലയിൽ

Synopsis

ഇന്നലെ പുലർച്ചെ  രണ്ട് മണിവരെ  അനീഷ് കുമാറും ബിനീഷും സംസാരിച്ച് ഇരുന്നിരുന്നു. പിന്നീട് അനീഷ് ഉറങ്ങാനായി പോയി. രാവിലെ എഴുന്നേറ്റപ്പോള്‍ ടെറസിലെ റൂമിന് പുറത്തായുള്ള ഭാഗത്ത് ബിനീഷിനെ  തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തുകയായിരുന്നു

തിരുവനന്തപുരം: സഹപാഠിയുടെ വീട്ടിൽ എത്തിയ തമിഴ്‌നാട് സ്വദേശിയായ യുവ  ആയുർവേദ ഡോക്ടറെ മരിച്ച നിലയിൽ  കണ്ടെത്തി . വെള്ളറട കിളിയുർ  പള്ളിവിള അനീഷ് കുമാറിന്റെ വീട്ടില്‍ തിങ്കളാഴ്ച്ച  എത്തിയ ആയുര്‍വേദ ഡോക്ടര്‍  തിരുവട്ടാര്‍ കട്ടയ്ക്കല്‍ ചെമ്മന്‍കാല വീട്ടില്‍ ജോണ്‍സിങ്  പ്രേമ ദമ്പതികളുടെ മകൻ  ബിനീഷിനെ (28) ആണ് തൂങ്ങിമരിച്ച  നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധി കാരണം മാനസിക പിരിമുറുക്കത്തിലായിരുന്നു ബിനീഷ് എന്നാണ് പറയപ്പെടുന്നത്. 

ഇന്നലെ പുലർച്ചെ  രണ്ട് മണിവരെ  അനീഷ് കുമാറും ബിനീഷും സംസാരിച്ച് ഇരുന്നിരുന്നു. പിന്നീട് അനീഷ് ഉറങ്ങാനായി പോയി. രാവിലെ എഴുന്നേറ്റപ്പോള്‍ ടെറസിലെ റൂമിന് പുറത്തായുള്ള ഭാഗത്ത് ബിനീഷിനെ  തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തുകയായിരുന്നെന്നാണ് അനീഷ് പൊലീസിനോട് വിശദമാക്കിയത്.  വെള്ളറട പൊലീസ് നിയമ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വിശദമാക്കി.

മറ്റൊരു സംഭവത്തിൽ വണ്ടിപ്പെരിയാറിൽ പിതാവിന്റെ മരണത്തിൽ 26കാരനായ മകൻ അറസ്റ്റിലായി. വണ്ടിപ്പെരിയാര്‍ കന്നിമാര്‍ചോല പുതുപ്പറമ്പില്‍ മോഹനനെ ഞായറാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് പോസ്റ്റ്മോർട്ടത്തിന് പിന്നാലെ മകൻ അറസ്റ്റിലായത്. മകന്‍ വിഷ്ണു (26) വിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ വിഷ്ണു  വീട്ടിലെത്തി ബൈക്കിന്റെ സി.സി അടക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകം നടന്നത്. 

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056) 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV
Read more Articles on
click me!

Recommended Stories

ഗ്യാസ് സിലിണ്ടർ ലോറി കത്തിയ്ക്കാൻ ശ്രമം, ഒഴിവായത് വൻദുരന്തം, മരിയ്ക്കാൻ വേണ്ടി ചെയ്തതെന്ന് മൊഴി
മുഖ്യമന്ത്രിയുടെ കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സദസിലിരുന്നയാൾ കുഴഞ്ഞു വീണു, സിപിആർ നൽകി രക്ഷകനായി ഡോ. ജോ ജോസഫ്