ഗാന്ധിയെ വധിച്ചത് ആർഎസ്എസെന്ന് പോസ്റ്റിട്ടു; പൊലീസ് ഭീഷണിപ്പെടുത്തിയതായി യുവാവിന്റെ പരാതി

Published : Jan 30, 2023, 11:53 PM ISTUpdated : Jan 30, 2023, 11:54 PM IST
ഗാന്ധിയെ വധിച്ചത് ആർഎസ്എസെന്ന് പോസ്റ്റിട്ടു; പൊലീസ് ഭീഷണിപ്പെടുത്തിയതായി യുവാവിന്റെ പരാതി

Synopsis

ആർഎസ്എസ് പ്രവർത്തകൻ പരാതി കൊടുത്തതോടെ എസ് എച്ച് ഒ സ്റ്റേഷനിൽ വിളിച്ചു വരുത്തി കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് സിയാദ് പറയുന്നത്.

കണ്ണൂര്‍: ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസ് എന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പൊലീസ് വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് ലീഗ് പ്രവർത്തകൻ്റെ ആരോപണം. മുഴക്കുന്ന് എസ്എച്ച്ഒ രജീഷിനെതിരെ കണ്ണൂർ ഇരിട്ടി സ്വദേശി സിയാദാണ് ആക്ഷേപം ഉന്നയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിനെതിരെ ആർഎസ്എസ് പ്രവർത്തകൻ പരാതി കൊടുത്തതോടെ എസ് എച്ച് ഒ സ്റ്റേഷനിൽ വിളിച്ചു വരുത്തി കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് സിയാദ് പറയുന്നത്. സംഭവത്തെ കുറിച്ച് മുഴക്കുന്ന് എസ് എച്ച് ഒ രജീഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്