ആലപ്പുഴയില്‍ വീട്ടില്‍ കഞ്ചാവ് നട്ടുവളർത്തിയ യുവാവ് പിടിയിൽ

Published : Dec 31, 2023, 10:44 AM ISTUpdated : Dec 31, 2023, 12:24 PM IST
ആലപ്പുഴയില്‍ വീട്ടില്‍ കഞ്ചാവ് നട്ടുവളർത്തിയ യുവാവ് പിടിയിൽ

Synopsis

ആലപ്പുഴ എക്സൈസ് റേഞ്ച് ഓഫീസും മണ്ണഞ്ചേരി പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് യുവാവ് പിടിയിലായത്

ആലപ്പുഴ: ആലപ്പുഴയിൽ കഞ്ചാവും മയക്കുമരുന്ന് ഗുളികകളും കഞ്ചാവ് ചെടിയുമായി യുവാവ് പിടിയിൽ. ആലപ്പുഴ എക്സൈസ് റേഞ്ച് ഓഫീസും മണ്ണഞ്ചേരി പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് യുവാവ് പിടിയിലായത്. എറണാകുളം കണയന്നൂർ എളംകുളം ചേമ്പുകാട് കോളനിയിൽ കരുത്തില പുഷ്പ നഗർ സനൽകുമാറാണ് പിടിയിലായത്.

നാല് വർഷമായി ഭാര്യവീടായ മണ്ണഞ്ചേരി പഞ്ചായത്ത് 23-ാം വാർഡ് കണ്ണന്തറ വീട്ടിലാണ് സനലിന്‍റെ താമസം. വീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവും മയക്കുമരുന്ന് ഗുളികകളും നട്ടുവളർത്തിയ കഞ്ചാവ് ചെടിയുമായാണ് ഇയാളെ പിടികൂടിയത്. എറണാകുളം ജില്ലയിൽ നിരവധി കേസുകളിലെ പ്രതിയും കാപ്പ പ്രകാരം എറണാകുളം ജില്ലയിൽ നിന്നും നാട് കടത്തപ്പെട്ടയാളുമാണ് പ്രതി.
 

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ