ചക്ക പറിയ്ക്കാൻ ചോദിക്കാതെ തോട്ടിയെടുത്തതിന്റെ പേരിൽ മധ്യവയസ്കയെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ

Published : Apr 17, 2024, 02:02 AM IST
ചക്ക പറിയ്ക്കാൻ ചോദിക്കാതെ തോട്ടിയെടുത്തതിന്റെ പേരിൽ മധ്യവയസ്കയെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ

Synopsis

ആക്രമണത്തിനിരയായ വീട്ടമ്മയുടെ മകളാണ് അൽക്കാരനായ പ്രതി അജോയുടെ വീട്ടിലെ തോട്ടി അനുവാദമില്ലാതെ എടുത്തത്.

കോട്ടയം: ചക്ക പറിക്കാൻ ചോദിക്കാതെ തോട്ടിയെടുത്തതിന്റെ പേരിൽ അയൽവാസിയായ മധ്യവയസ്കയെ കുത്തിക്കൊല്ലാൻ ശ്രമം. സംഭവത്തിൽ കോട്ടയം കറുകച്ചാലിൽ യുവാവിനെ കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി തങ്കമണി സ്വദേശി അജോ ജോർജാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം.

ആക്രമണത്തിനിരയായ വീട്ടമ്മയുടെ മകളാണ് അൽക്കാരനായ പ്രതി അജോയുടെ വീട്ടിലെ തോട്ടി അനുവാദമില്ലാതെ എടുത്തത്. പ്രകേപിതനായി വീട്ടുമുറ്റത്ത് അതിക്രമിച്ച് എത്തിയ പ്രതി അസഭ്യം പറഞ്ഞ ശേഷം മർദ്ദിച്ചു. നിലത്തുവീണ വീ‌ട്ടമ്മയെ പിന്നീട് കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ ചികിത്സയിലാണ്. 

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; കെട്ടിപ്പിടിച്ച് അഭിഭാഷകർ, കോടതി വളപ്പിലും ദിലീപിന്റെ വീട്ടിലും മധുര വിതരണം
കള്ളക്കഥ കോടതിയിൽ തകർന്നു; കേസിൽ നടന്ന യഥാർത്ഥ ​ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ്, മഞ്ജു വാര്യരുടെ പേരെടുത്ത് പറഞ്ഞും പരമാര്‍ശം