ഓട്ടിസം ബാധിച്ച യുവതിയുടെ മാല പൊട്ടിച്ചു കടന്നുകളഞ്ഞു; യുവാവ് അറസ്റ്റിൽ

Published : Mar 20, 2024, 11:28 AM ISTUpdated : Mar 20, 2024, 11:32 AM IST
ഓട്ടിസം ബാധിച്ച യുവതിയുടെ മാല പൊട്ടിച്ചു കടന്നുകളഞ്ഞു; യുവാവ് അറസ്റ്റിൽ

Synopsis

വർഷങ്ങളായി ബന്ധുക്കളോടൊപ്പം കേരളത്തിലാണ് ഇയാൾ താമസിക്കുന്നത്. മലയാളം നല്ലരീതിയിൽ സംസാരിക്കുന്ന ഇയാൾ പാലക്കാട് ആലത്തൂരിലുള്ള മദർ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സ്ഥാപനത്തിലെ രസീതുമായിട്ടാണ് മേഖലയിൽ പിരിവിനു വന്നത്.   

അരൂര്‍: ഒറ്റയ്ക്ക് താമസിച്ചിരുന്ന ഓട്ടിസം ബാധിച്ച യുവതിയുടെ വീട്ടിൽ ജീവകാരുണ്യ പ്രവർത്തനത്തിനുള്ള ഫണ്ട് പിരിവിനായി എത്തി സ്വർണമാല പൊട്ടിച്ച് കടന്ന കേസിൽ മഹാരാഷ്ട്ര സ്വദേശി പിടിയിൽ. മഹാരാഷ്ട്ര ഗിർഗാൻ ജാട്ട് സൻഖി സ്വദേശി വിജയലക്ഷമൺ ഇൻഗോലെ(24) ആണ് പൊലീസിന്റെ പിടിയിലായത്. വർഷങ്ങളായി ബന്ധുക്കളോടൊപ്പം കേരളത്തിലാണ് ഇയാൾ താമസിക്കുന്നത്. മലയാളം നല്ലരീതിയിൽ സംസാരിക്കുന്ന ഇയാൾ പാലക്കാട് ആലത്തൂരിലുള്ള മദർ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സ്ഥാപനത്തിലെ രസീതുമായിട്ടാണ് പിരിവിനു വന്നത്. 

കുത്തിയതോട് പറയക്കാട് എകെജി ബസ് സ്റ്റോപ്പിന് സമീപമുള്ള വീടുകളിൽ കയറിയിറങ്ങി പണം വാങ്ങിയിരുന്നു. ഇതിനിടെയാണ് ഓട്ടിസം ബാധിച്ച യുവതിയുടെ വീട്ടിലും എത്തിയത്. യുവതി ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയ പ്രതി മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. പാലക്കാട് ജില്ലയിൽ ആലത്തൂർ പ്രവർത്തിക്കുന്ന മാതാ ചാരിറ്റബിൾ ട്രസ്റ്റിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ട്രസ്റ്റിന്റെ ചെയർമാൻ ജഹാംഗീറിനെ പൊലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. ട്രസ്റ്റിൽ പിരിവ് നടത്തുന്ന നൂറോളം വരുന്ന ഇതര സംസ്ഥാന തൊഴിലാളികളിൽപ്പെട്ടയാളാണ് വിജയലക്ഷമൺ എന്ന് പൊലീസ് പറഞ്ഞു.

സ്റ്റേഷൻ എസ്എച്ച്ഒ ആസാദ് അബ്ദുൽ കലാമിന്റെ നേതൃത്വത്തിൽ എസ്ഐ കെ. എക്സ്. തോമസ്, സുനിൽ രാജൻ, സിവിൽ പൊലീസ് ഓഫിസർമാരായ മനു, മനീഷ്, അനീഷ്, അരുൺകുമാർ. പ്രബീഷ്, ഗിരീഷ് എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. 

എസി കോച്ചില്‍ സഹയാത്രികൻ 'എലി' എന്ന് യുവതി; ഇപ്പോ ശരിയാക്കാമെന്ന് റെയിൽവേ സേവ, പരിഹസിച്ച് സോഷ്യൽ മീഡിയയും

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'വന്യമൃ​ഗങ്ങളേക്കാൾ ശല്യം സിപിഎം, എന്തിനാണ് അസ്വസ്ഥത;' ചൂരൽമലയിൽ കോൺ​ഗ്രസ് വാങ്ങിയ ഭൂമി സന്ദർശിച്ച് ഷാഫി പറമ്പിൽ
'പുതിയ സാരി വാങ്ങിയിട്ട് 10 വർഷം കഴിഞ്ഞു, ഇപ്പോള്‍ ഉപയോഗിക്കുന്നതിൽ 25 വർഷം പഴക്കമുള്ളത്'; കാരണം വ്യക്തമാക്കി വാസുകി ഐഎഎസ്