ലക്ഷ്യം ഒറ്റക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുന്ന സ്ത്രീകൾ, ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കയറിപ്പിടിക്കും, യുവാവ് അറസ്റ്റിൽ

Published : Oct 25, 2021, 10:56 AM IST
ലക്ഷ്യം ഒറ്റക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുന്ന സ്ത്രീകൾ, ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കയറിപ്പിടിക്കും, യുവാവ് അറസ്റ്റിൽ

Synopsis

ആരോഗ്യ പ്രവർത്തകയായ യുവതിയെ ബൈക്കിൽ പിന്തുടർന്ന പ്രതി, മുരിങ്ങമുണ്ടയിലെത്തിയപ്പോൾ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ഇവരെ ലൈംഗിക ഉദ്ദേശത്തോടെ കയറി പിടിക്കുകയായിരുന്നു...

മലപ്പുറം: സ്‌കൂട്ടറിൽ ഒറ്റക്ക് യാത്ര ചെയ്യുന്ന യുവതികളെ ലൈംഗിക ഉദ്ദേശത്തോടെ (Sexual intention) ആക്രമിക്കുന്നത് പതിവാക്കിയ യുവാവ് അറസ്റ്റിൽ (Arrest). എടക്കര കൗക്കാട് സ്വദേശി ആലങ്ങാടൻ ശ്രീജിത്തി(31)നെയാണ് വഴിക്കടവ് പൊലീസ് (Police) ഇൻസ്പെക്ടർ പി അബ്ദുല്‍ ബശീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ്ചെയ്തത്. 

കഴിഞ്ഞമാസം 13ന് വൈകുന്നേരം 7.30ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലി കഴിഞ്ഞ് എടക്കരയിൽ നിന്ന് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആരോഗ്യ പ്രവർത്തകയായ യുവതിയെ ബൈക്കിൽ പിന്തുടർന്ന പ്രതി, മുരിങ്ങമുണ്ടയിലെത്തിയപ്പോൾ 
ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ഇവരെ ലൈംഗിക ഉദ്ദേശത്തോടെ കയറി പിടിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ ആക്രമണത്തിൽ യുവതി സ്കൂട്ടറടക്കം മറിഞ്ഞുവീണു. 

ഉച്ചത്തിൽ ബഹളം വെച്ചതിനെ തുടര്‍ന്ന് പ്രതി ബൈക്കോടിച്ച് രക്ഷപ്പെടുകയായിരുന്നു. പ്രതി മാസ്കും ഹെൽമറ്റും മഴക്കോട്ടും ധരിച്ചിരുന്നു. 
തുടർന്ന് നിലമ്പൂർ ഡി വൈ എസ് പി. സാജു കെ അബ്രഹാമിന്റെ കീഴിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് പ്രദേശത്തെ സി സി ടി വികൾ കേന്ദ്രീകരിച്ചും പ്രദേശവാസികൾ നൽകിയ സൂചനകളുടെയും അടിസ്ഥാനത്തിൽ  നടത്തിയ അന്വേഷണത്തിലാ ണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. 

പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് ഒളിവിൽ പോയ പ്രതിയെ ഇന്നലെ രാവിലെ കൊണ്ടോട്ടി ഒളവട്ടൂരിലുള്ള ജോലിസ്ഥലത്തുനിന്നാണ് പിടികൂടിയത്. ഇതോടെ കഴിഞ്ഞ മാർച്ചിൽ ചുങ്കത്തറ പുലിമുണ്ടയിൽ സമാന രീതിയിൽ യുവതിയെ ആക്രമിച്ച കേസിനും തുമ്പായി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അമ്മയുടെ അറിവോടെ സുഹൃത്ത് 13കാരിയെ പീഡിപ്പിച്ചത് 2 വര്‍ഷത്തോളം, ഒളിവിലിരുന്ന അമ്മ പിടിയിൽ, മുഖ്യപ്രതി വിദേശത്തേക്ക് കടന്നതായി സംശയം
പുതുക്കോട് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി