
മലപ്പുറം: വില്‍പ്പനക്കായി കൊണ്ടുവന്ന ആറ് ലിറ്റര്‍ വിദേശമദ്യവുമായി എടപ്പറ്റ സ്വദേശി പോലീസ് പിടിയില്‍. പൊട്ടിയോടത്താല്‍ വടക്കുംപറമ്പ് സാജിലിനെ (38)യാണ് മേലാറ്റൂര്‍ പോലീസ് പിടികൂടിയത്. ഇന്നലെ പകല്‍ രണ്ടോടെ കീഴാറ്റൂര്‍ മണിയാണിരിക്കടവ് പാലത്തിന് സമീപത്ത് വാഹന പരിശോധനക്കിടെയാണ് മദ്യം പിടിച്ചെടുത്തത്.
എസ്എച്ച്ഒ. സിഎസ് ഷാരോണ്‍, സി പി ഒമാരായ ഐ പി രാജേഷ്, എം പ്രമോദ്, എസ് സി പി ഒ മന്‍സൂര്‍ അലിഖാന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് കടത്തികൊണ്ടുവന്ന 6 ലിറ്റര്‍ വിദേശമദ്യവും കസ്റ്റഡിയിലെടുത്തത്. അമിത ലാഭം പ്രതീക്ഷിച്ചാണ് വില്പനക്കായി മദ്യം കടത്തിയത്. തുടര്‍ നടപടികള്‍ക്കായി പ്രതിയെയും തൊണ്ടിമുതലുകളും റൈഞ്ച് ഓഫീസില്‍ ഹാജറാക്കിയിട്ടുണ്ട്.
Read more: സുഹൃത്തിനെ വെട്ടി, കഴുത്തറത്ത് ആത്മഹത്യ; കൊച്ചിയിലെ സംഭവത്തിൽ കാരണം തേടി പൊലീസ്
രഹസ്യഭാഗത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമം, കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വര്‍ണ്ണവേട്ട
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. വിമാനത്താവളത്തില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച രണ്ട് പേരെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. തലശ്ശേരി സ്വദേശിയായ ഷാജഹാന്‍ മലപ്പുറം സ്വദേശി കരീം എന്നിവരെയാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. ഷാജഹാനില്‍ നിന്ന് 992ഗ്രാം സ്വര്‍ണ്ണവും കരീമില്‍ നിന്ന് ഒരു കിലോ 51 ഗ്രാം സ്വര്‍ണ്ണവുമാണ് പിടിച്ചത്. ഇതില്‍ കരീം മിക്‌സിയില്‍ ഒളിപ്പിച്ചായിരുന്നു സ്വര്‍ണം കടത്തിയത്.
Read more: പെൺസുഹൃത്തിനെ കാണാനെത്തിയ കിരൺ ഇപ്പോൾ എവിടെയുണ്ട് ? നിർണായ സിസിടിവി ദൃശ്യങ്ങൾ പൊലീസിന്
ശരീരത്തിന്റെ രഹസ്യഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഷാജഹാനില്‍ നിന്ന് സ്വര്‍ണ്ണം കണ്ടെത്തിയത്. ഇന്ന് രാവിലെ ദുബായില്‍ നിന്നുമെത്തിയ കരിപ്പുരില്‍ എത്തിയ വിമാനത്തിലാണ് സ്വര്‍ണം കടത്തിയത്. കസ്റ്റംസിനെ വെട്ടിച്ച് രണ്ടു പേരും വിമാനത്താവളത്തിന് പുറത്തെത്തിയതായിരുന്നു. ഇതിന് പിന്നാലെ, പ്രത്യേക അന്വേഷണ സംഘം ഇരുവരെയും പുറത്തുവച്ച് പിടികൂടുകയായിരുന്നു. രണ്ടാഴ്ച മുമ്പ് ഇസ്തിരി പെട്ടിയില്‍ ഒളിപ്പിച്ച നിലയില്‍1750 ഗ്രാമോളം സ്വര്‍ണം കരിപ്പുരില്‍ നിന്നും പിടികൂടിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam