കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Published : Apr 20, 2024, 02:41 PM IST
കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Synopsis

എതിര്‍വശത്തേക്ക് പോകാന്‍ വളക്കുന്നതിനായി സമീപത്തെ പെട്രോള്‍ പമ്പിലേക്ക് കയറ്റിയ കാര്‍ റോഡിലേക്ക് ഇറങ്ങവെയാണ് ബൈക്കുമായി കൂട്ടിയിടിച്ചത്.

കോഴിക്കോട്: കഴിഞ്ഞ ദിവസം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുക്കം പെരുമ്പടപ്പ് സ്വദേശി അഖിലാണ് മരിച്ചത്. അഖില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബൈക്കില്‍ അഖിലിനോടൊപ്പം ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കം അത്താണി പെട്രോള്‍ പമ്പിന് മുന്‍വശത്താണ് അപകടം നടന്നത്. രാത്രി 11.45ഓടെയായിരുന്നു സംഭവം. എതിര്‍വശത്തേക്ക് പോകാന്‍ വളക്കുന്നതിനായി സമീപത്തെ പെട്രോള്‍ പമ്പിലേക്ക് കയറ്റിയ കാര്‍ റോഡിലേക്ക് ഇറങ്ങവെയാണ് ബൈക്കുമായി കൂട്ടിയിടിച്ചത്.  മുക്കം ഭാഗത്തു നിന്നാണ് അഖിലും സുഹൃത്തുക്കളും ബൈക്കിൽ വന്നത്.  ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ അഖിലിനും സുഹൃത്തുക്കള്‍ക്കും സാരമായി പരിക്കേറ്റിരുന്നു. ബൈക്കിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

വിദേശത്തും സ്വദേശത്തുമായി ഒളിവില്‍, നാട്ടിലെത്തിയതും പൊക്കി! കാറിന്റെ രഹസ്യ അറയില്‍ എംഡിഎംഎ കടത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റില്‍
ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു