കോഴിക്കോട് വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

Web Desk   | Asianet News
Published : Dec 25, 2019, 09:30 PM IST
കോഴിക്കോട് വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

Synopsis

റോഡരികിൽ നിര്‍ത്തിയ കാറിന്‍റെ ഡോര്‍ തുറന്നതിനെ തുടര്‍ന്ന് ബൈക്ക് മറിയുകയും ആ സമയം അതുവഴിവന്ന ബസ് ...

കോഴിക്കോട്: കോഴിക്കോട് വാഹനാപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് കൈതപ്പൊയിലില്‍ വച്ച് കാര്‍ ഡോറില്‍ തട്ടി ബൈക്ക് മറിഞ്ഞതിനെതുടര്‍ന്നാണ് അപകടമുണ്ടായത്. രാമനാട്ടുകര ഇടിമൂഴിക്കല്‍ സ്വദേശി ഷഹബാസ് ആണ്  മരണപ്പെട്ടത്. 

റോഡരികിൽ നിര്‍ത്തിയ കാറിന്‍റെ ഡോര്‍ തുറന്നതിനെ തുടര്‍ന്ന് ബൈക്ക് മറിയുകയും ആ സമയം അതുവഴിവന്ന ബസ് ബൈക്കിന് മുകളിലൂടെ  കയറുകയുമായിരുന്നു. ബൈക്കിന് മുകളിലൂടെ ബസ് പൂര്‍ണമായും കയറിയെങ്കിലും യുവാവിന്‍റെ ശരീരത്തില്‍ ബസ് കയറിയിരുന്നില്ല. വീണപ്പോഴുണ്ടായ ക്ഷതമാണ് മരണകാരണമെന്നാണ്  പ്രാഥമിക വിവരം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ സൂക്ഷിക്കണം! അതീവ ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്, വരുന്നത് കടുവകളുടെ പ്രജനന കാലം
ഉദ്ഘാടനം കഴിഞ്ഞ് പിറ്റേന്ന് ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു