പെട്രോൾ ബോംബ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Published : Feb 01, 2025, 01:13 PM IST
പെട്രോൾ ബോംബ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Synopsis

കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ വിഷ്ണുവാണ് മരിച്ചത്. 40%ത്തിലധികം പൊള്ളലേറ്റ വിഷ്ണു ഇന്ന് പുലർച്ചെയാണ് മരിച്ചത്.

പാലക്കാട്: പാലക്കാട് ഒറ്റപ്പാലം ചുനങ്ങാട് വാണി വിലാസിനിയിൽ പെട്രോൾ ബോംബ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ വിഷ്ണുവാണ് മരിച്ചത്. 

വിഷ്ണുവിനും ഒപ്പം ഉണ്ടായിരുന്ന പ്രിയേഷനും ഗുരുതരമായി പൊള്ളലേറ്റിരുന്നു. 40%ത്തിലധികം പൊള്ളലേറ്റ വിഷ്ണു ഇന്ന് പുലർച്ചെയാണ് മരിച്ചത്. അസുഖം ഭേദമായതിനെ തുടർന്ന് പ്രിയേഷ് കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. വീട് നിർമ്മാണത്തിന് എത്തിയ കോഴിക്കോട് സ്വദേശികളായ 6 തൊഴിലാളികൾക്ക് നേരെയായിരുന്നു അയൽവാസിയായ നീരജ് പെട്രോൾ ബോംബ് എറിഞ്ഞത്. കഴിഞ്ഞ 13 നായിരുന്നു സംഭവം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

രണ്ടു വയസുകാരിയെ കാണാതായെന്ന മുത്തശ്ശിയുടെ പരാതി, അന്വേഷണത്തിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകം
പൂരം കഴിഞ്ഞതിന് പിന്നാലെ കുന്നംകുളം കിഴൂർ ദേവി ക്ഷേത്രത്തിൽ മോഷണം; ദേവി വിഗ്രഹം കവർന്നു