കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു

By Web TeamFirst Published Jun 7, 2021, 7:38 PM IST
Highlights

മരിച്ചയാള്‍ മണല്‍ക്കടത്ത് സംഘത്തിന്റെ സഹായിയായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും പൊലീസ് വാഹനം കണ്ട്  മാറിയപ്പോള്‍ ഷോക്കടിച്ചതായിരിക്കുമെന്നുമാണ് പൊലീസ് സംശയിക്കുന്നത്.

കല്‍പ്പറ്റ: സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. സുല്‍ത്താന്‍ ബത്തേരി കല്ലൂര്‍ തിരുവണ്ണൂര്‍ അലിയുടെ മകന്‍ മുഹമ്മദ് നിസാം (27)  ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. വനത്തിനോട് അടുത്ത് കിടക്കുന്ന പ്രദേശമായതിനാല്‍ പന്നി, ആന അടക്കമുള്ള മൃഗങ്ങളെ ചെറുക്കുന്നതിനായി സ്ഥാപിച്ചതാണ് വൈദ്യുതി വേലി. 

മരിച്ചയാള്‍ മണല്‍ക്കടത്തിന്റെ സംഘത്തിന്റെ സഹായിയായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും പൊലീസ് വാഹനം കണ്ട് സമീപത്തെ തോട്ടത്തിലേക്ക് മാറിയപ്പോള്‍ ഷോക്കടിച്ചതായിരിക്കുമെന്നുമാണ് പൊലീസ് സംശയിക്കുന്നത്. അതേ സമയം അനധികൃതമായാണ് വേലിയില്‍ വൈദ്യുതി കണക്ഷന്‍ നല്‍കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 

click me!