വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു

By Web TeamFirst Published Aug 16, 2018, 11:29 PM IST
Highlights

വയലിലെ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു. പെരുമണ്ണ കോന്നിക്കൽ മുഹമ്മദിന്‍റെ മകൻ റഹ്നാസ് അസ്മാണ് (22) വ്യാഴാഴ്ച പെരുമണ്ണ പനച്ചിങ്ങൽ പള്ളിക്കടുത്ത് വെച്ച് അപകടത്തിൽപ്പെട്ടത്. 


കോഴിക്കോട്: വയലിലെ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു. പെരുമണ്ണ കോന്നിക്കൽ മുഹമ്മദിന്‍റെ മകൻ റഹ്നാസ് അസ്മാണ് (22) വ്യാഴാഴ്ച പെരുമണ്ണ പനച്ചിങ്ങൽ പള്ളിക്കടുത്ത് വെച്ച് അപകടത്തിൽപ്പെട്ടത്. പള്ളിയുടെ സമീപം മതിലിടിഞ്ഞത് കണ്ട് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് വയലിലെ വെള്ളക്കെട്ടിൽ വീണത്.  വീട്ടിലെത്താത്തിനെ തുടർന്ന് കൂടെയുണ്ടായിരുന്നവർ തിരിച്ചെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മീഡിയ മിഷൻ ഓൺലൈൻ മാധ്യമപ്രവർത്തകനാണ്. മാതാവ്: ഷരീഫ. സഹോദരങ്ങൾ: സിറാജുദ്ധീൻ, നിസാമുദ്ധീൻ, ഷിഫാറത്ത്

click me!