യാത്രക്കാരുടെ മുന്നിൽ യുവാവ് ട്രെയിനിൽ നിന്ന് ചാടി, ട്രെയിൻ നിർത്തിക്കാതെ പൊലീസും യാത്രക്കാരും- ഗുരുതര പരിക്ക്

Published : Feb 08, 2024, 11:08 AM ISTUpdated : Feb 08, 2024, 11:28 AM IST
യാത്രക്കാരുടെ മുന്നിൽ യുവാവ് ട്രെയിനിൽ നിന്ന് ചാടി, ട്രെയിൻ നിർത്തിക്കാതെ പൊലീസും യാത്രക്കാരും- ഗുരുതര പരിക്ക്

Synopsis

തിരച്ചിലിനൊടുവിൽ കുറ്റിക്കാട്ടിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. ​ഗുരുതര പരിക്കുകളേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം പന്മന സ്വദേശിയായ അൻസാർ ഖാനാണ് സഹയാത്രികർ നോക്കി നിൽക്കേ ട്രെയിനിൽ നിന്ന് ചാടിയത്. ഇന്നലെ വൈകിട്ട് 6.30നായിരുന്നു സംഭവം. 

കോട്ടയം: സഹയാത്രികരുടെ മുന്നിൽ വെച്ച് വേണാട് എക്സ്പ്രസിൽ നിന്ന് നിന്ന് ചാടിയ യുവാവിനെ ഗുരുതര പരിക്കുകളോടെ കണ്ടെത്തി. യുവാവ് ട്രെയിനിൽ നിന്ന് ചാടുന്ന വീഡിയോ പ്രചരിച്ചതോടെയാണ് പൊലീസ് അന്വേഷണമാരംഭിച്ചത്. തിരച്ചിലിനൊടുവിൽ കുറ്റിക്കാട്ടിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. ​ഗുരുതര പരിക്കുകളേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം പന്മന സ്വദേശിയായ അൻസാർ ഖാനാണ് സഹയാത്രികർ നോക്കി നിൽക്കേ ട്രെയിനിൽ നിന്ന് ചാടിയത്. ഇന്നലെ വൈകിട്ട് 6.30നായിരുന്നു സംഭവം. 

വേണാട് എക്സ്പ്രസ് പിറവം സ്റ്റേഷൻ കഴിഞ്ഞ് വൈക്കത്ത് എത്തുന്നതിനിടെയാണ് സംഭവമുണ്ടായത്. യുവാവ് ട്രെയിനിൽ നിന്ന് ചാടുകയായിരുന്നു. ഇതിന്റെ രണ്ടു മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഇതിൽ ഒരു പൊലീസ് ഉദ്യോ​ഗസ്ഥനടക്കം ട്രെയിനിൽ വാതിലിന് താഴെയുള്ള സ്റ്റെപ്പിൽ നിൽക്കുന്ന യുവാവിനോട് കയറി നിൽക്കാൻ ആവശ്യപ്പെടുന്നത് കേൾക്കാം. എന്നാൽ ഇത് അനുസരിക്കാതെ യുവാവ് ട്രെയിനിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. യുവാവ് ചാടിയതിന് ശേഷം യാത്രക്കാരാരും ട്രെയിൻ നിർത്താനോ അധികൃതരെ അറിയിക്കാനോ തയ്യാറായില്ല. രാത്രിയോടെ യുവാവ് ചാടുന്നതിന്റെ വീഡിയോ കണ്ട തലയോലപ്പറമ്പ് പൊലീസ് രാത്രി പത്തരയോടെ യുവാവിനായി തിരച്ചിൽ തുടങ്ങുകയായിരുന്നു. 

10, +2 ഉത്തരക്കടലാസിൽ മാർക്ക് കൂട്ടിയതിൽ പിഴവ്, 9000 അധ്യാപകർക്ക് 1.54 കോടി പിഴ, സഭയില്‍ ഗുജറാത്ത് മന്ത്രി

വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് നാട്ടുകാരുൾപ്പെടെ തിരച്ചിൽ നടത്തിയപ്പോഴാണ് യുവാവിനെ കണ്ടെത്താൻ കഴിഞ്ഞത്. ട്രെയിനിൽ നിന്ന് ചാടി നാലുമണിക്കൂർ കഴിഞ്ഞാണ് യുവാവിനെ കണ്ടെത്തിയത്. ഗുരുതര പരിക്കുകളോടെ തലയോലപ്പറമ്പ് റെയിൽവേ പാലത്തിനു സമീപം കണ്ട യുവാവിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലേക്ക് യുവാവിനെ മാറ്റി. എന്നാൽ ആത്മഹത്യാ ശ്രമത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല. യുവാവിന്റെ മനോനില ഉൾപ്പെടെ പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. 

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുവാവിന്റെ കാലിലൂടെ കയറിയിറങ്ങി, നിർത്താതെ പോയ വാഹനം സിസിടിവിയിലും തിരിച്ചറിഞ്ഞില്ല
കെഎസ്ആർടിസി ഡിപ്പോയിൽ ബസ് കാത്തുനിന്ന യാത്രക്കാരനെ തെരുവുനായ കടിച്ചു