വൃക്ക നല്‍കാന്‍ അമ്മ തയ്യാര്‍, പക്ഷേ സാമ്പത്തികമില്ല; രണ്ട് വൃക്കകളും തകര്‍ന്ന യുവാവ് ചികിത്സാസഹായം തേടുന്നു

Published : Jul 22, 2020, 02:09 PM ISTUpdated : Jul 23, 2020, 09:07 AM IST
വൃക്ക നല്‍കാന്‍ അമ്മ തയ്യാര്‍, പക്ഷേ സാമ്പത്തികമില്ല; രണ്ട് വൃക്കകളും തകര്‍ന്ന യുവാവ് ചികിത്സാസഹായം തേടുന്നു

Synopsis

പന്ത്രണ്ടാമത്തെ വയസ്സിൽ പ്രമേഹം പിടികൂടിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടും, അച്ഛന്‍റെ അകാല മരണം ഏൽപിച്ച ആഘാതവും കാരണം മതിയായ ചികിത്സ നൽകാൻ സാധിച്ചിരുന്നില്ല. സാമ്പത്തിക ലഭ്യതയ്ക്കനുസരിച്ച്  ഗവ: ആശുപത്രിയിലും സ്വകാര്യ ഡോക്ടർമാരെയും മാറി മാറി ചികിത്സയ്ക്കായി സമീപിച്ചിരുന്നു. 


ചൊക്ലി : പാൻക്രിയാസും രണ്ട് വൃക്കകളും തകരാറിലാവുകയും ഇതേതുടര്‍ന്ന് ഭാഗികമായി കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്ത യുവാവ് ചികിത്സയ്ക്കായി സുമനസ്സുകളുടെ കാരുണ്യം തേടുന്നു.  കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന  മേക്കുന്നിലെ തൈപറമ്പത്ത് ഷിജിത്ത് (27) ആണ് സഹായം അഭ്യര്‍ത്ഥിക്കുന്നത്. 

പന്ത്രണ്ടാമത്തെ വയസ്സിൽ പ്രമേഹം പിടികൂടിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടും, അച്ഛന്‍റെ അകാല മരണം ഏൽപിച്ച ആഘാതവും കാരണം മതിയായ ചികിത്സ നൽകാൻ സാധിച്ചിരുന്നില്ല. സാമ്പത്തിക ലഭ്യതയ്ക്കനുസരിച്ച്  ഗവ: ആശുപത്രിയിലും സ്വകാര്യ ഡോക്ടർമാരെയും മാറി മാറി ചികിത്സയ്ക്കായി സമീപിച്ചിരുന്നു. എന്നാല്‍, സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ പ്രമേഹത്തിനനുയോജ്യമായ ചികിത്സ തുടരാന്‍ ഷിജിത്തിന് കഴിഞ്ഞില്ല. 

മാരകമായ ടൈപ് വൺ ഡയ്ബറ്റേസിന് കീഴടങ്ങിയ ഷിജിത്തിന് അധിക ഡോസുള്ള ഗുളികകളും മരുന്നുകളും മാറി മാറി ഉപയോഗിച്ചതിനാല്‍ വൃക്കയോടൊപ്പം ഷിജിത്തിന്‍റെ ആരോഗ്യസ്ഥിതിയും ഏറെ മോശമാവുകയായിരുന്നു. മകന് വൃക്ക നല്‍കാന്‍ അമ്മ വൃക്ക തയ്യാറാണെങ്കിലും സ്വീകാര്യമാകുമോയെന്ന പരിശോധന നടത്തി വരികയാണ്. ഇത് സ്വീകാര്യമാകുമെങ്കിൽ ഷിജിത്തിന്‍റെ ചികിത്സക്ക് പന്ത്രണ്ട് ലക്ഷം രൂപയോളം മതിയാകും. അല്ലെങ്കിൽ 25 ലക്ഷത്തോളം രൂപ കണ്ടെത്തേണ്ടിവരും.

ഷിജിത്തിന്‍റെ ചികിത്സക്ക് വേണ്ടി മേക്കുന്നിലെ വി.പി സത്യൻ സ്മാരക ഹാളിൽ യോഗം ചേർന്ന് വാർഡ് കൗൺസിലർ കെ.ടി.കെ റിയാസ് ചെയർമാനായും എ.ടി.കെ സുരേഷ് കൺവീനറായും ഒരു ജനകീയ കമ്മിറ്റിക്ക് രൂപം നൽകി. സുമനസുകളുടെ സഹായമാണ് ഇനി ഷിജിത്തിന്‍റെ ഏക പ്രതീക്ഷ.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പെരിങ്ങത്തൂർ ശാഖയിലെ 39494510157 അക്കൗണ്ടിലേക്ക് സഹായം നൽകാം. 

ഷിജിത്ത് ചികിത്സാ സഹായ സമിതി
SB Ac/No  : 39494510157 
IFSC codie: SBIN0070367
SBI , Peringathur, 
Joint Ac

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുത്തനെയിടിഞ്ഞ് റബ്ബർ വില, സീസണിലെ ഏറ്റവും കുറഞ്ഞ വില
പ്രാര്‍ത്ഥനകള്‍ ബാക്കിയാക്കി സോണ യാത്രയായി; പനിയെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 5 ദിവസം മുൻപ്, കോമയിലെത്തി; ചികിത്സയിലിരിക്കേ വേര്‍പാട്