മദ്യപാനത്തിനിടെ വാക്കുതര്‍ക്കം; യുവാക്കള്‍ തമ്മില്‍ സംഘട്ടനം, ഒരാള്‍ക്ക് കുത്തേറ്റു

Published : Jan 12, 2021, 09:20 AM IST
മദ്യപാനത്തിനിടെ വാക്കുതര്‍ക്കം; യുവാക്കള്‍ തമ്മില്‍ സംഘട്ടനം, ഒരാള്‍ക്ക് കുത്തേറ്റു

Synopsis

മദ്യപിക്കാനെത്തിയ പ്രമോദും ഭവിത്കുമാറും തമ്മിലുണ്ടായ വാക്കുതർക്കം സംഘട്ടനത്തിൽ കലാശിക്കുകയായിരുന്നു. 

മാവേലിക്കര: ആലപ്പുഴ മാവേലിക്കരയില്‍ യുവാക്കൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ ഒരാൾക്കു കുത്തേറ്റു. തഴക്കര മുട്ടത്തയ്യത്ത് പ്രമോദിന് (31) ആണ് നെഞ്ചിനു കുത്തേറ്റത്. ഇയാൾ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ആണ്. പ്രമോദിനെ കുത്തിയ വഴുവാടി മുതായിൽ കിഴക്കതിൽ ഭവിത് കുമാറിനായി (30) പൊലീസ് തിരച്ചിൽ ആരംഭിച്ചു. 

കഴിഞ്ഞ ദിവസം ഉച്ചയ്ക്കു രണ്ടരയോടെ ഇന്ദ്രപ്രസ്ഥ ബാറിന്റെ മുറ്റത്തായിരുന്നു സംഭവം. മദ്യപിക്കാനെത്തിയ പ്രമോദും ഭവിത്കുമാറും തമ്മിലുണ്ടായ വാക്കുതർക്കം സംഘട്ടനത്തിൽ കലാശിക്കുകയായിരുന്നു. 2018ൽ ഭവിത് കുമാറിനെ ആക്രമിച്ച കേസിൽ പ്രമോദിനെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുൻ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറയുന്നു. 

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ