യുവതിയെ പ്രണയിക്കുന്നതിന് തടസം പിഞ്ച് കുഞ്ഞ്, 18 മാസം മാത്രമുള്ള കുട്ടിയെ യുവാവ് റോഡിലെറിഞ്ഞ് കൊലപ്പെടുത്തി, പ്രതിയെ വെടിവച്ചിട്ട് പിടിച്ച് പൊലീസ്

Published : Jun 02, 2026, 01:51 AM IST
Child KIlled

Synopsis

ഉത്തർപ്രദേശിലെ ഫിറോസാബാദിൽ വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവാവ് യുവതിയുടെ ഒന്നര വയസ്സുള്ള മകനെ റോഡിലെറിഞ്ഞ് കൊലപ്പെടുത്തി. കുട്ടിയാണ് വിവാഹത്തിന് തടസ്സമെന്ന് കരുതിയാണ് പ്രതി ഈ കൊടുംക്രൂരത ചെയ്തത്. ഒളിവിൽ പോയ പ്രതിയെ പോലീസ് സാഹസികമായി പിടികൂടി.

അരോൺ: വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയുടെ ഒന്നര വയസ്സുള്ള വയസ്സുള്ള മകനെ റോഡിലെറിഞ്ഞ് കൊലപ്പെടുത്തി യുവാവ്. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. അരോൺ സ്വദേശിയായ രതിയുടെ മകൻ ആരവ് ആണ് കൊല്ലപ്പെട്ടത്. പ്രതി ജിതേന്ദ്ര പഥക് എന്ന വിരാജ് പൊലീസ് അറസ്റ്റിൽ. ഒളിവിൽ പോയ പ്രതിയെ പൊലീസ് പിൻതുടർന്ന് പിടികൂടിയത് സാഹസികമായി. സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

ഉത്തർപ്രദേശിൽ കഴി‌ഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന കൊലപാതകം നടക്കുന്നത്. ഫിറോസാബാദിലെ അരോൺ സ്വദേശിയാണ് രതിയുടെ മകനായ ആരവ്. അഭിപ്രായവ്യത്യാസത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു കാലങ്ങളായി രതി ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. അതിനിടെയിലാണ് ബൂതോൺ സ്വദേശിയായ ജിതേന്ദ്ര പഥക് എന്ന വിരാജ് യുവതിയോട് വിവാഹാഭ്യർത്ഥന നടത്തുന്നത്. വിവാഹം കഴിക്കാൻ പ്രതി നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നതായി പോലീസ് പറഞ്ഞു.

എന്നാൽ തനിക്ക് ഒരു മകനുള്ളതിനാൽ വിവാഹത്തിന് താല്പര്യമില്ലെന്ന് യുവതി വ്യക്തമാക്കി. ഇതേത്തുടർന്ന് കുട്ടിയാണ് തന്റെ വിവാഹത്തിന് തടസ്സമെന്ന് കരുതിയ പ്രതി കുട്ടിയെ കൊലപ്പെടുത്താൻ ആസൂത്രണം ചെയ്യുകയായിരുന്നു. വെള്ളിയാഴ്ചയാണ് രതി സ്വന്തം വീട്ടിലെത്തുന്നത്. ഈ സമയം വിരാജും ഇതേ വീട്ടിൽ എത്തി. പിന്നാലെ മിഠായി വാങ്ങിനൽകാമെന്ന് പറഞ്ഞ് കുട്ടിയെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയി ക്രൂരമായി തറയിലിടിച്ചു കൊലപ്പെടുത്തി.

തുടരെത്തുടരെ കുട്ടിയെ ആഞ്ഞ് നിലത്തേക്കെറിയുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.സംഭവത്തിന് പിന്നാലെ കുടുംബം ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ പൊലീസ് പിൻതുടർന്ന് പിടികൂടി. ഇതിനിടെ പ്രതി പോലീസിനു നേരെ വെടിയുതിർത്തു.

തുടർന്ന് പോലീസ് നടത്തിയ പ്രത്യാക്രമണത്തിൽ കാലിന് വെടിയേറ്റ പ്രതിയെ കീഴ്പ്പെടുത്തിയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പക്കൽ നിന്ന് നാടൻ തോക്കും തിരകളും പോലീസ് കണ്ടെടുത്തു. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും പരമാവധി ശിക്ഷ വാങ്ങിനൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഫിറോസാബാദ് സിറ്റി പോലീസ് സൂപ്രണ്ട്രവിശങ്കർ പ്രസാദ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

താമരശ്ശേരിയിൽ കൂട്ടത്തോടെ ഉറക്ക ഗുളിക കഴിച്ചെന്ന് 16കാരൻ, ആശുപത്രിയിലേക്ക് എടുത്ത് ഓടി നാട്ടുകാര്‍, വീട്ടുകാരെ വിളിച്ചപ്പോൾ നാടകം പൊളിഞ്ഞു
കൊടുവള്ളിയിൽ നട്ടപ്പാതിരായ്ക്ക് ദേശീയപാതയിൽ പടക്കം പൊട്ടിച്ച് ബലി പെരുന്നാൾ ആഘോഷം: മുന്ന് യുവാക്കൾ പിടിയിൽ