തീരദേശ പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള പെട്രോളിംഗിനിടെ അമ്പലപ്പുഴയിൽ രാസലഹരിയുമായി യുവാവ് പിടിയിൽ

Published : Jun 04, 2025, 09:36 PM IST
തീരദേശ പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള പെട്രോളിംഗിനിടെ അമ്പലപ്പുഴയിൽ രാസലഹരിയുമായി യുവാവ് പിടിയിൽ

Synopsis

6 ഗ്രാം ആംഫിറ്റാമിനുമായി റിയാസ് എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്

അമ്പലപ്പുഴ: രാസ ലഹരിയുമായി യുവാവ് പിടിയിൽ. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 15-ാം വാർഡിൽ ഗണപതിവട്ടം കോമനയിൽ സുനിതാ മൻസിലിൽ റിയാസി ( 21 ) നെയാണ് ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലപ്പുഴ പൊലീസും ചേർന്ന് 6 ഗ്രാം ആംഫിറ്റാമിനുമായി പിടികൂടിയത്. തീരദേശ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പെട്രോളിംഗിനിടെ അമ്പലപ്പുഴ തീരദേശ റോഡിൽ ഗണപതിവട്ടത്തിനടുത്ത് നടത്തിയ പരിശോധനയിലാണ് റിയാസിനെ പിടികൂടിയത്.

നർക്കോട്ടിക് സെൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടന്റ് ബി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലപ്പുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടന്റ് കെ എൻ രാജേഷിന്റെ നേതൃത്വത്തിൽ അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ അനീഷ് കെ ദാസ്, പ്രൊബേഷൻ സബ്ബ് ഇൻസ്പെക്ടർ നിധിൻ, ഗ്രേഡ് എസ് ഐ പ്രിൻസ് സൽപുത്രൻ, സീനിയർ സിവിൽ പൊലീസ് ഓഫിസര്‍ സുജിമോൻ, സിവിൽ പൊലീസ് ഓഫിസര്‍മാരായ വിജിത്ത്, മിഥുൻ, ഹാരിസൺ, സിവിൽ പൊലീസ് ഓഫിസര്‍ വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു