എപ്പോഴും തലയിൽ കൈവച്ച് നടക്കുന്ന യുവാവ്, കാരണം അന്വേഷിച്ച യുവാക്കൾ കണ്ടത് ഏഴ് മോതിരം, രക്ഷയ്ക്ക് ഫയര്‍ഫോഴ്സ്

Published : Apr 04, 2025, 09:46 PM ISTUpdated : Apr 04, 2025, 09:47 PM IST
എപ്പോഴും തലയിൽ കൈവച്ച് നടക്കുന്ന യുവാവ്, കാരണം അന്വേഷിച്ച യുവാക്കൾ കണ്ടത് ഏഴ് മോതിരം, രക്ഷയ്ക്ക് ഫയര്‍ഫോഴ്സ്

Synopsis

ഏഴോളം മോതിരങ്ങള്‍ വിരലുകളില്‍ കുടുങ്ങിയ നിലയിലായിരുന്നു യുവാവ് നടന്നിരുന്നത്.

തൃശൂര്‍: വേദന കൊണ്ട് തലയില്‍ കൈവച്ച് നടക്കുന്ന യുവാവിന്റെ ദുരിതം കണ്ടാണ് യുവാക്കള്‍ സഹായിക്കാനായി എത്തിയത്. എന്നാല്‍ യുവാവിന്റെ ശരിക്കുള്ള അവസഥ കണ്ട് അവര്‍ ഞെട്ടി. ഏഴോളം മോതിരങ്ങള്‍ വിരലുകളില്‍ കുടുങ്ങിയ നിലയിലായിരുന്നു യുവാവ് നടന്നിരുന്നത്.

തമിഴ്‌നാട് കുംഭകോണം സ്വദേശി രാജമാണിക്യത്തിന്റെ (45) വിരലിലാണ് മോതിരങ്ങള്‍ കുടുങ്ങിയത്. മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് കൗതുകത്തിനുവേണ്ടി ഇട്ടതായിരുന്നു മോതിരങ്ങള്‍. കടങ്ങേട് പഞ്ചായത്ത് മെംമ്പര്‍ അഭിലാഷും ഇയാളുടെ സുഹുത്ത് ധനീഷ് വിജയനും ചേര്‍ന്നാണ് യുവാവിനെ കുളിപ്പിച്ച് വസത്രങ്ങള്‍ മാറ്റി. തുടര്‍ന്ന് വാര്‍ഡ് മെംമ്പര്‍ അഭിലാഷ് ഉടന്‍ തന്നെ മെഡിക്കല്‍ കോളജില്‍ എത്തിച്ചു.

ഏഴോളം മോതിരങ്ങള്‍ ഇയാളുടെ വിരലുകളില്‍ കുടുങ്ങിയ നിലയിലായിരുന്നു. വര്‍ഷങ്ങളായി മുറുകി കിടന്നതിനാല്‍ ഇവയ്ക്ക് ചുറ്റും മാംസം വളര്‍ന്ന് മോതിരങ്ങള്‍ കാണാന്‍ പറ്റാത്ത സ്ഥിതിയിലായിരുന്നു. വിരലുകള്‍ മുറിച്ചു മാറ്റി മോതിരം പുറത്തെടുക്കേണ്ട അവസ്ഥയിലായിരുന്നു. എന്നാല്‍ വിരലുകള്‍ മുറിക്കാതെ പ്രശ്‌നം എങ്ങനെ പരിഹരിക്കാന്‍ കഴിയും എന്ന് ഡോക്ടര്‍മാര്‍ ചിന്തിച്ചു.

തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ വടക്കാഞ്ചേരിയിലെ അഗ്നിരക്ഷാ നിലയത്തില്‍ വിളിക്കുകയായിരുന്നു. സ്റ്റേഷന്‍ ഓഫീസര്‍ നിധീഷിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എ. ഗോപകുമാര്‍, സൈമണ്‍, അഭിജിക് എന്നിവര്‍ മെഡിക്കല്‍ കോളജിലെത്തി. ഒരുമണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ കട്ടര്‍ ഉപയോഗിച്ച് വിരലുകളിലെ മോതിരങ്ങള്‍ മുറിച്ചു നീക്കി.

ഡോകടര്‍മാരുടെ സാന്നിധ്യത്തില്‍ മോതിരങ്ങള്‍ സ്റ്റേഷന്‍ ഓഫീസര്‍ നിധീഷിന്റെ നേതൃത്വത്തില്‍ റസ്‌ക്യൂ ഓഫീസര്‍  എ. ഗോപകുമാര്‍, സൈമണ്‍, ഡ്രൈവര്‍ അഭിജിത് എന്നിവരാണ്
മോതിരങ്ങള്‍ കട്ടര്‍ ഉപയോഗിച്ച് നീക്കിയത്. വലത് കൈയുടെ വിരലുകളില്‍ അഞ്ച് മോതിരവും ഇടത് കൈയില്‍ രണ്ട് മോതിരവും ആണ് ഉണ്ടായിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിയോൺകുന്നിൽ കണ്ടപ്പോൾ തന്നെ പരുങ്ങൽ, പിന്നെ മുങ്ങാൻ ശ്രമം, ക്രിസ്തുമസ് പുതുവത്സര സ്പെഷ്യൽ ഡ്രൈവിൽ പിടിച്ചത് 20 ലിറ്റര്‍ ചാരായം
കണ്ണില്‍പ്പെട്ടവര്‍ക്കാര്‍ക്കും രക്ഷയില്ല, ഓടിനടന്ന് ആക്രമണം, ബദിയടുക്കയിൽ 13 പേർക്ക് തെരുവ് നായയുടെ കടിയേറ്റു