ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

Published : Jan 20, 2021, 09:16 PM IST
ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

Synopsis

ബൈക്കിൽ കാറിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. അത്തോളി കൊളത്തൂർ മേലെ എറേശ്ശേരി അരുൺ(26)ആണ് മരിച്ചത്.

കോഴിക്കോട്: ബൈക്കിൽ കാറിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. അത്തോളി കൊളത്തൂർ മേലെ എറേശ്ശേരി അരുൺ(26)ആണ് മരിച്ചത്. പാവണ്ടൂരിൽ  തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ പരുക്കേറ്റ്  മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. പാവണ്ടൂർ അങ്ങാടിയിൽ തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. 

ഇടിച്ചിട്ട  കാർ നിർത്താതെ പോവുകയായിരുന്നു. പിന്നാലെ വന്നവരാണ് അരുണിനെ ആശുപത്രിയിൽ എത്തിച്ചത്.  മേലെ എറേശ്ശേരി പരേതനായ രവീന്ദ്രന്റെയും സൗമിനിയുടെയും മകനാണ്. ആതിര സഹോദരിയാണ്.

PREV
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി