കല്‍പ്പറ്റയിൽ എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റില്‍; ഈ മാസം നാല് കേസുകളിലായി പിടിയിലായത് ആറു പേര്‍

Published : Jul 18, 2024, 09:46 AM IST
കല്‍പ്പറ്റയിൽ എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റില്‍; ഈ മാസം നാല് കേസുകളിലായി പിടിയിലായത് ആറു പേര്‍

Synopsis

താമരശ്ശേരി കാപ്പുമ്മല്‍ വീട്ടില്‍ അതുല്‍ (30), പി വി ജിഷ(33) എന്നിവരെയാണ് രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍  അറസ്റ്റു ചെയ്തത്

കല്‍പ്പറ്റ: നിരോധിത മയക്കുമരുന്നുകള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള വയനാട് പൊലീസിന്‍റെ കര്‍ശന പരിശോധനയിൽ അതിമാരക മയക്കുമരുന്നായ എം ഡി എം എയുമായി കോഴിക്കോട് സ്വദേശികളായ യുവാവും യുവതിയും പിടിയിലായി. താമരശ്ശേരി കാപ്പുമ്മല്‍ വീട്ടില്‍ അതുല്‍ (30), കൂടത്തായി പൂവോട്ടില്‍ വീട്ടില്‍ പി വി ജിഷ(33) എന്നിവരെയാണ് രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍  അറസ്റ്റു ചെയ്തത്. 0.4 ഗ്രാം എം ഡി എം എയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് പെട്രോളിങ് ഡ്യൂട്ടിക്കിടെ പൊലീസ് ഇരുവരെയും പിടികൂടുന്നത്. എസ് ഐ പി സി റോയ് പോള്‍, എസ് സി പി ഒമാരായ രാമു, ജയേഷ് എന്നിവരാണ് പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്. ജൂലൈ മാസത്തില്‍ പിടികൂടുന്ന നാലാമത്തെ കേസാണിതെന്ന പൊലീസ് വ്യക്തമാക്കി. നാല് കേസുകളിലായി ആറു പേരെയാണ് ഈ മാസത്തില്‍ മാത്രം പിടികൂടിയത്.

വിശദവിവരങ്ങൾ ഇങ്ങനെ

ജൂലൈ നാലിന് കാട്ടിക്കുളത്ത് വെച്ച് തിരുനെല്ലി പൊലീസും ജില്ല പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് വില്‍പ്പനക്കായി കടത്തുകയായിരുന്ന എം ഡി എം എ പിടികൂടിയിരുന്നു. കര്‍ണാടക ഭാഗത്ത് നിന്നും കാറില്‍ കടത്തുകയായിരുന്ന 148.05 ഗ്രാം എം ഡി എം എയാണ് രണ്ട് പേരില്‍ നിന്ന് പിടിച്ചെടുത്തത്. സംഭവത്തില്‍ കോഴിക്കോട് താമരശ്ശേരി കിഴക്കോത്ത് വില്ലേജ് പുത്തന്‍പീടികയില്‍ വീട്ടില്‍ ഹബീബ് റഹ്‌മാന്‍(45), മലപ്പുറം ഏറനാട് മത്തങ്ങാപൊയില്‍ വീട്ടില്‍ പി. ദിപിന്‍(36) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

ജൂലൈ 11 നും തോല്‍പ്പെട്ടി പൊലീസ് ചെക്ക് പോസ്റ്റില്‍ വെച്ച് വാഹന പരിശോധനക്കിടെ ചില്ലറ വില്‍പ്പന ലക്ഷ്യമിട്ട് വലിയ അളവില്‍ കടത്തിക്കൊണ്ടുവന്ന എം ഡി എം എ പിടികൂടിയിരുന്നു. വിപണിയില്‍ 8 ലക്ഷത്തോളം വില മതിക്കുന്ന 265.55 ഗ്രാം എം ഡി എം എയാണ് പിടികൂടിയത്. കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, പുല്ലൂര്‍ പാറപ്പള്ളി വീട്ടില്‍ മുഹമ്മദ് സാബിര്‍(31) നെ തിരുനെല്ലി പൊലീസിന്റെ പിടിയിലായി ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ജൂലൈ 11ന് തന്നെ മുത്തങ്ങ ചെക്പോസ്റ്റിന് സമീപം വാഹന പരിശോധനക്കിടെ എം ഡി എം എ കണ്ടെത്തിയിരുന്നു. വിദേശ കറന്‍സിയില്‍ പൊതിഞ്ഞ നിലയില്‍ 06 ഗ്രാം എം ഡി എം എയുമായി കോഴിക്കോട്, മേപ്പയൂര്‍, പാറക്കണ്ടി വീട്ടില്‍ പി കെ റമീസ് (24) നെയാണ് ബത്തേരി പൊലീസ് പിടികൂടിയത്.

ആൾക്കൂട്ടത്തെ തനിച്ചാക്കിയിട്ട് ഒരാണ്ട്! 'ഈ മനുഷ്യൻ സത്യമായും നീതിമാനായിരുന്നു', മുറിവേറ്റവർ കുറിച്ചിട്ട ഓർമ്മ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ