അജ്ഞാത വാഹനമിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം; അപകടം കരകുളം പാലത്തിന് സമീപം

Published : Aug 06, 2024, 11:03 AM IST
അജ്ഞാത വാഹനമിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം; അപകടം കരകുളം പാലത്തിന് സമീപം

Synopsis

നാട്ടുകാർ മെഡിക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അരുവിക്കര പോലീസ് കേസെടുത്തിട്ടുണ്ട്. 

തിരുവനന്തപുരം: തിരുവനന്തപുരം കരകുളം പാലത്തിന് സമീപം അജ്ഞാത വാഹനമിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. ആര്യനാട് - പുതുകുളങ്ങര സ്വദേശി ഗീത (37) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെ സ്കൂട്ടറിൽ പേരൂർകട ഭാഗത്തേക്ക്  പോകുയായിരുന്ന യുവതിയെ എതോ വാഹനം തട്ടിവീഴ്ത്തുകയായിരുന്നു. റോഡിൽ വീണ ​ഗീതയുടെ തലക്ക് ​ഗുരുതരമായി പരിക്കേറ്റു.  നാട്ടുകാർ മെഡിക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അരുവിക്കര പോലീസ് കേസെടുത്തിട്ടുണ്ട്. 

 

 

PREV
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി