യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; കുട്ടികളുടെ മൊഴിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

Published : Mar 04, 2025, 02:52 PM ISTUpdated : Mar 04, 2025, 02:56 PM IST
യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; കുട്ടികളുടെ മൊഴിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

Synopsis

അനു മരിച്ചതറിഞ്ഞ് പ്രശാന്തും ആത്മഹത്യക്ക് ശ്രമിച്ചു. എന്നാല്‍ നാട്ടുകാരും പൊലീസും ചേര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.

തൃശൂർ: മതിലകം കഴുവിലങ്ങില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ അനു (34) വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് കുട്ടികളുടെ അമ്മയാണ് ഇവര്‍. യുവതിയുടെ ബന്ധുക്കളുടെയും കുട്ടികളുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടെ താമസിച്ചിരുന്ന രണ്ടാം ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മതിലകം സ്വദേശി പ്രശാന്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  

വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലാണ് അനുവിനെ കണ്ടെത്തിയത്. ആദ്യഭര്‍ത്താവിനെ ഉപേക്ഷിച്ച ശേഷം മൂന്ന് വര്‍ഷത്തോളമായി പ്രശാന്തിനൊപ്പം മതിലകം കഴുവിലങ്ങിലാണ് ഇവര്‍ താമസിച്ചിരുന്നത്. അനു മരിച്ചതറിഞ്ഞ് പ്രശാന്തും ആത്മഹത്യക്ക് ശ്രമിച്ചു. എന്നാല്‍ നാട്ടുകാരും പൊലീസും ചേര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് യുവതിയുടെ ബന്ധുക്കളുടെയും മക്കളുടെയു മൊഴിയെടുത്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടാം ഭര്‍ത്താവിന്‍റെ ഉപദ്രവവും പീഡനവും കാരണമാണ് അനു തൂങ്ങിമരിച്ചതെന്നാണ് നിഗമനം.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Read More:ഭർത്താവിൻ്റെ വീട്ടിൽ 20കാരി ആത്മഹത്യ ചെയ്ത സംഭവം; മരണത്തിന് പിന്നിൽ ഭർത്താവിൻ്റെ മാനസിക പീഡനമെന്ന് കുടുംബം
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വയനാട് ടൗൺഷിപ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യണമെന്ന് ബിജെപി; 'ഞാൻ ഉറക്കെ ചിരിച്ചുവെന്ന് കൂട്ടുക'; മന്ത്രിയുടെ മറുപടി
എടത്തലയിൽ സ്‌കൂൾ ബസിൽ തട്ടി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; അപകടത്തിൽ 18കാരനായ വിദ്യാർത്ഥി മരിച്ചു