ഹരിപ്പാട് ലോറി സ്കൂട്ടറിലിടിച്ചു യുവതി മരിച്ചു

By Web TeamFirst Published Jan 14, 2022, 9:40 PM IST
Highlights

ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു. ദേശീയപാതയിൽ  ഹരിപ്പാട് മാധവ ജംഗ്ഷനു സമീപം ഇന്ന് വൈകുന്നേരം ആറിനായിരുന്നു അപകടം. നങ്ങ്യാർകുളങ്ങര കന്നേൽ തെക്കതിൽ സുരേന്ദ്രൻ- സതിയമ്മ ദമ്പതികളുടെ മകൾ സുജ (ശാലിനി -38)യാണ് മരിച്ചത്. 

ഹരിപ്പാട്: ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു. ദേശീയപാതയിൽ  ഹരിപ്പാട് മാധവ ജംഗ്ഷനു സമീപം ഇന്ന് വൈകുന്നേരം ആറിനായിരുന്നു അപകടം. നങ്ങ്യാർകുളങ്ങര കന്നേൽ തെക്കതിൽ സുരേന്ദ്രൻ- സതിയമ്മ ദമ്പതികളുടെ മകൾ സുജ (ശാലിനി -38)യാണ് മരിച്ചത്. 

തൃശൂരിൽ ഹോം നഴ്സായ  സുജ സഹോദര ഭാര്യ സീനയുമൊത്ത് സ്കൂട്ടറിൽ  വണ്ടാനത്ത് പോയി തിരികെ  വരുമ്പോൾ  മാധവ ജംഗ്ഷനിൽ  വച്ച് ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൻ്റെ ഹാന്റ്ലിൽ കണ്ടയിനർ ലോറി തട്ടുകയും  സ്കൂട്ടറിന്റെ പിന്നിലിരുന്ന സുജ തെറിച്ച് ഇതേ കണ്ടയിനർ ലോറിയുടെ  അടിയിലേക്ക് വീഴുകയായിരുന്നു. 

ലോറിയുടെ പിൻചക്രങ്ങൾ സുജയുടെ ശരീരത്തിലൂടെ കയറിയിറങ്ങി സംഭവസ്ഥലത്തു വച്ചു തന്നെ മരണം സംഭവിക്കുകയായിരുന്നു.മൃതദേഹം ഹരിപ്പാട് ഗവ.ആശുപത്രി മോർച്ചറിയിൽ. സ്കൂട്ടർ ഓടിച്ചിരുന്ന സഹോദര ഭാര്യ സീനയ്ക്ക് നിസാര പരിക്കേറ്റു.ഭർത്താവ്:അൻവർ.മകൻ: ആഷിക് (14).

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രേമം നടിച്ച് തട്ടിക്കൊണ്ടുപോയ പ്രതി അറസ്റ്റിൽ

മാന്നാർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫേസ്ബുക്ക് വഴി  പരിചയപ്പെട്ട ശേഷം തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയെ പോക്സോ നിയമ പ്രകാരം മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര കോട്ടുങ്കൽ പുന്നക്കുളം സാന്ത്വനം വീട്ടിൽ സുരേഷിന്റെ മകൻ നിഖിൽ (19) ആണ് അറസ്റ്റിലായത്. 

2021 മുതൽ ഫേസ്ബുക്കിൽ പരിചയപ്പെട്ട ശേഷം സ്നേഹം നടിച്ചു കൊണ്ട് പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ വാട്സ്ആപ്പ് വഴി പ്രതി നിർബന്ധിച്ചു അയപ്പിക്കുകയും അവ ഫോണിൽ സൂക്ഷിച്ചു കൊണ്ട് ഇത് വെച്ച് കൊണ്ട് പിന്തുടർന്ന് ശല്യം ചെയ്തു വരികയായിരുന്നു. ജനുവരി പന്ത്രണ്ടിന് ആണ് പെൺകുട്ടിയെ പ്രതി തിരുവനന്തപുരത്തേക്ക് ബൈക്കിൽ കയറ്റി തട്ടിക്കൊണ്ടു പോയത്. 

പെൺകുട്ടിയെ കാണാതായതായി കുട്ടിയുടെ പിതാവ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാന്നാർ പൊലീസ്  നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്തത്. മാന്നാർ പൊലീസ് ഇൻസ്‌പെക്ടർ എസ്എച്ച്ഒ ജി സുരേഷ് കുമാർ, എസ്‌ഐ ഹരോൾഡ് ജോർജ്, എസ് ഐ ജോൺ തോമസ്,  പോലീസ് ഓഫീസർ മാരായ സാജിദ്,അരുൺ, പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

click me!