
കൊച്ചി: ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി വിവിധയിടങ്ങളിൽ നിന്നായി എംഡിഎംഎയുമായി രണ്ട് പേരെ കൊച്ചി സിറ്റി പൊലീസ് പിടികൂടി. തൃക്കാക്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ പടമുകൾ പാലച്ചോട് റോഡിന് സമീപത്ത് നിന്നാണ് ഉനൈസ് (34) പിടിയിലായത്. ഇയാളിൽ നിന്ന് 11.510 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. കൊച്ചി സിറ്റിയിലെ നിരവധി ലഹരി മരുന്ന് കേസുകളിലെ പ്രതിയാണ് ഉനൈസെന്ന് പൊലീസ് പറഞ്ഞു.
എൻഡിപിഎസ് കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയിട്ട് 20 ദിവസം കഴിഞ്ഞതേയുളളൂവെന്നും പൊലീസ് അറിയിച്ചു. ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷൻ പരിധിയിലെ കാക്കനാട് നിലംപതിഞ്ഞിമുകൾ കളങ്ങാട് റോഡിന് സമീപത്ത് നിന്ന് സഈദ് സാബിഖ്(27)നെയും പിടികൂടി. ഇയാളിൽ നിന്ന് 4.650 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ ടി ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam