12 വയസ്സുള്ള കുട്ടിയെ ഉപദ്രവിച്ച കേസിൽ അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ; ഹൈബി ഈഡൻ എംപിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയതും ഇതേയാൾ

Published : Aug 12, 2026, 07:18 PM IST
Alex Arrest

Synopsis

കുട്ടിയുടെ അമ്മ വീട്ടിൽ നിന്ന് മാറി സുഹൃത്തായ അലക്സിനൊപ്പമാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഇവർ കുട്ടിയും പിതാവും താമസിക്കുന്ന വീട്ടിലെത്തിയിരുന്നു. അലക്സും ഇവർക്കൊപ്പമുണ്ടായിരുന്നു.

കൊച്ചി: 12 വയസ്സുള്ള കുട്ടിയെ ഉപദ്രവിച്ച കേസിൽ അമ്മയുടെ സുഹൃത്തിനെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ സ്വദേശി അലക്സ് ചാക്കോ (42) ആണ് അറസ്റ്റിലായത്. കുട്ടിയുടെ അമ്മ വീട്ടിൽ നിന്ന് മാറി സുഹൃത്തായ അലക്സിനൊപ്പമാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഇവർ കുട്ടിയും പിതാവും താമസിക്കുന്ന വീട്ടിലെത്തിയിരുന്നു. അലക്സും ഇവർക്കൊപ്പമുണ്ടായിരുന്നു. ഇതിനിടെ വീട്ടിൽ വാക്ക് തർക്കമുണ്ടാവുകയും, തുടർന്ന് പ്രതി കുട്ടിയെ ഉപദ്രവിച്ചെന്നുമാണ് പരാതി.

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കോടതിയിയ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇതിന് മുൻപ് ഹൈബി ഈഡൻ എംപിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ സംഭവത്തിലും അലക്സ് ചാക്കോയ്ക്കെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
വയറുവേദന, സർക്കാർ ആശുപത്രിയിൽ 17 കാരിയെ 3 തവണ ഗർഭ പരിശോധനയ്ക്ക് വിധേയയാക്കി, ഗർഭിണിയെന്ന് തെറ്റായ റിപ്പോർട്ടും: വിവാദം, അന്വേഷണം