വീട്ടില്‍ ആളില്ലാത്ത തക്കം നോക്കി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

By Web TeamFirst Published Aug 2, 2018, 10:57 PM IST
Highlights

കഴിഞ്ഞ ദിവസം രാവിലെ പത്തു മണിയോടെ യുവതിയുടെ വീട്ടിലെത്തിയ പ്രതി ഭക്ഷണം അവശ്യപ്പെട്ടു. ഇല്ല എന്ന് പറഞ്ഞപ്പോൾ കുടിക്കാൻ വെള്ളം വേണമെന്ന് പറഞ്ഞു. തുടർന്ന് വെള്ളം കൊണ്ടു കൊടുത്തപ്പോൾ കൈയിൽ കടന്നു പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.

ഹരിപ്പാട്: വീട്ടമ്മയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മുതുകുളം സ്വദേശിയായ 27കാരിയെ  പീഡിപ്പിക്കാൻ ശ്രമിച്ച  കേസിൽ മുതുകുളം തെക്ക് വടക്കേമലയിൽ പുതുവൽ വീട്ടിൽ അജേഷ് കുട്ടപ്പൻ (32)ആണ് അറസ്റ്റിലായത്. ഇയാളെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ ദിവസം രാവിലെ പത്തു മണിയോടെ യുവതിയുടെ വീട്ടിലെത്തിയ പ്രതി ഭക്ഷണം അവശ്യപ്പെട്ടു. ഭക്ഷണം ഇല്ല എന്ന് പറഞ്ഞപ്പോൾ കുടിക്കാൻ വെള്ളം വേണമെന്ന് പറഞ്ഞു. തുടർന്ന് വെള്ളം കൊണ്ടു കൊടുത്തപ്പോൾ കൈയിൽ കടന്നു പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.  ഈ സമയം വീട്ടിൽ മറ്റാരും ഇല്ലായിരുന്നു. ബഹളം കേട്ടു നാട്ടുകാർ ഓടിക്കൂടി യപ്പോൾ അജേഷ് ഓടി രക്ഷപ്പെട്ടു. പിന്നീട് ഇയാളെ കനകക്കുന്ന് പോലീസ് കുറ്റിമുക്കിനു സമീപത്തു നിന്നും പിടികൂടി. ഏഴോളം കേസുകളിൽ  പ്രതിയാണ് അജേഷ്.  

click me!