സ്വർണ്ണം വാങ്ങാനെന്ന വ്യാജേനെ കടയിലെത്തി മാലയുമായി ഓടിയ യുവാവിനെ പൊലീസ് പിടികൂടി

Published : Jun 04, 2019, 01:23 PM IST
സ്വർണ്ണം വാങ്ങാനെന്ന വ്യാജേനെ കടയിലെത്തി മാലയുമായി ഓടിയ യുവാവിനെ പൊലീസ് പിടികൂടി

Synopsis

തിങ്കളാഴ്ച്ഛ വൈകിട്ട് നാല് മണിയോടെ അടിമാലി ടൗണിലാണ് സംഭവം നടന്നത്. കടയില്‍ നിന്നും മാലയെടുത്ത് യുവാവ് ഓടുകയായിരുന്നു.

ഇടുക്കി: സ്വർണ്ണം വാങ്ങാൻ എന്ന വ്യാജേന കടയിൽ കയറി ഒന്നര പവന്റ മാലയുമായി ഓടിയ  യുവാവിനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. മാങ്കുളം വിരിപ്പാറ സ്വദേശി വെളിങ്കല്ലിക്കൽ സനീഷിനെയാണ് പോലീസ് വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്‌. തിങ്കളാഴ്ച്ഛ വൈകിട്ട് നാല് മണിയോടെ അടിമാലി ടൗണിലാണ് സംഭവം നടന്നത്. 

വൈകുന്നേരത്തോടെ കടയിലെത്തിയ യുവാവ് വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ കാണിക്കാൻ ആവശ്യപ്പെട്ടു. പുതിയ കളക്ഷനുകൾ എത്തിക്കാനും കൂടുതൽ ആവശ്യമുണ്ടെന്ന് കടയുടമയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇയാളുടെ സ്വഭാവത്തിൽ സംശയം തോന്നിയ കടയുടമ മറ്റൊന്നുമില്ലെന്ന് പറഞ്ഞതോടെ കയ്യിൽ കിട്ടിയ മാലയുമായി പുറത്തേക്ക് ഓടുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർണാടകയിൽ ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽ കാക്കയെ കണ്ടെത്തി, ഇ-മെയിൽ ഐഡിയും; അന്വേഷണം
താമരശ്ശേരിയില്‍ നിയന്ത്രണം വിട്ട ബസ് കാറിലിടിച്ചു, കാർ യാത്രികന് ദാരുണാന്ത്യം; ഇരുവാഹനങ്ങളും നിന്നത് മതിലിൽ ഇടിച്ച്