ഹവാല പണം ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതിനിടെ യുവാവ് അറസ്റ്റിൽ

Published : Dec 05, 2019, 02:05 PM ISTUpdated : Dec 05, 2019, 02:57 PM IST
ഹവാല പണം ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതിനിടെ യുവാവ് അറസ്റ്റിൽ

Synopsis

വാട്‌സാപ്പ് വഴി ലഭിക്കുന്ന ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയിരുന്നത്. മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ പണം അയക്കേണ്ട അക്കൗണ്ട് നമ്പറുകളും വിലാസങ്ങളും കണ്ടെത്തി. 

കോഴിക്കോട്: ഹവാല പണം ഡെപ്പോസിറ്റ് മെഷീന്‍ വഴി ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതിനിടെ യുവാവ് പിടിയിൽ. നരിക്കുനി പാറന്നൂര്‍ പുല്ലില്‍പുറായില്‍ നാഫി(35)യാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ബാലുശ്ശേരി കനറാ ബാങ്കിനുള്ളിലെ ഡെപ്പോസിറ്റ് മെഷീനില്‍ ഹവാല പണം നിക്ഷേപിക്കുന്നതിനിടെ ആയിരുന്നു അറസ്റ്റ്.

വാട്‌സാപ്പ് വഴി ലഭിക്കുന്ന ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയിരുന്നത്. മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ പണം അയക്കേണ്ട അക്കൗണ്ട് നമ്പറുകളും വിലാസങ്ങളും കണ്ടെത്തി. 9,58000 രൂപയും മൊബൈല്‍ ഫോണും ബൈക്കും പൊലീസ് പിടിച്ചെടുത്തു. 

അഡീഷണല്‍ എസ്ഐ. മധു, എ എസ് ഐ. വിനോദ് കുമാര്‍, ഡ്രൈവര്‍ രമേശന്‍ എന്നിവരടങ്ങിയ സംഘമാണ് കുഴല്‍പണം പിടികൂടിയത്. നൗഫിയെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ, പ്രായം പരിഗണിച്ച് കോടതി ശിക്ഷ ജീവപര്യന്തമാക്കി; ഇടയ്ക്കോട് കൊലക്കേസിൽ വിധി
പ്രശ്നപരിഹാരത്തിനായി ഇടക്കിടക്ക് വീട്ടിലെത്തുന്ന യുവതി, പൂജാരിയുടെ വിശ്വാസം നേടിയെടുത്തു; ഭാര്യയുടെ 12 പവന്‍ മോഷണം പോയ കേസില്‍ അറസ്റ്റില്‍