വിവാഹത്തലേന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് തിരിച്ച് വീടിനടുത്ത് ഉപേക്ഷിച്ചു: പ്രതി അറസ്റ്റിൽ

Web Desk   | stockphoto
Published : Jan 18, 2020, 10:11 AM IST
വിവാഹത്തലേന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് തിരിച്ച് വീടിനടുത്ത് ഉപേക്ഷിച്ചു: പ്രതി അറസ്റ്റിൽ

Synopsis

 കഴിഞ്ഞ 9ന് രാത്രിയാണ് യുവതിയെ പ്രതി  വീട്ടിലേക്ക് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം രാത്രി  തിരികെ യുവതിയുടെ വീടിനു സമീപത്ത് എത്തിച്ചു കടന്നുകളഞ്ഞത്. 

വർക്കല: വിവാഹത്തലേന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വിവാഹത്തിന് ശേഷം വിവരമറിഞ്ഞ യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് പ്രതിയായ യുവാവിനെ പൊലീസ് പിടികൂടിയത്. മേൽവെട്ടൂർ കയറ്റാഫീസ് ജംക്‌ഷനു സമീപം നസീബ് മംഗലത്ത് വീട്ടിൽ നസീബ്(23)നെ ആണ് വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 9ന് രാത്രിയാണ് യുവതിയെ പ്രതി  വീട്ടിലേക്ക് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം രാത്രി  തിരികെ യുവതിയുടെ വീടിനു സമീപത്ത് എത്തിച്ചു കടന്നുകളഞ്ഞത്. അടുത്തദിവസം കണ്ണൂർ സ്വദേശിയുമായി യുവതിയുടെ വിവാഹം നടന്നു. വിവാഹശേഷം ഈ സംഭവം യുവതി അറിയിച്ചതോടെ ഭർത്താവ് യുവതിയെ മട്ടന്നൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. തുടർന്ന് വർക്കല പൊലീസിലും പരാതി നൽകി. വർക്കല ഇൻസ്‌പെക്ടർ ജി.ഗോപകുമാർ, എസ്ഐമാരായ ശ്യാം, ശശിധരൻ, ജിഎസ്ഐ. സുനിൽ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ സൂക്ഷിക്കണം! അതീവ ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്, വരുന്നത് കടുവകളുടെ പ്രജനന കാലം
ഉദ്ഘാടനം കഴിഞ്ഞ് പിറ്റേന്ന് ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു