ഓട്ടോ ഡ്രൈവറുടെ കൈ ഒടിച്ച കേസിലെ പ്രതി ബലാത്സംഗക്കുറ്റത്തിന് പിടിയിൽ

Published : Jul 20, 2020, 07:53 PM IST
ഓട്ടോ ഡ്രൈവറുടെ കൈ ഒടിച്ച കേസിലെ പ്രതി ബലാത്സംഗക്കുറ്റത്തിന് പിടിയിൽ

Synopsis

അമരമ്പലം സ്വദേശിയായ സ്ത്രീയെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തുവെന്ന പരാതിയിലാണ് അറസ്റ്റ്. 


വണ്ടൂർ: ഓട്ടോ ഡ്രൈവറെ കല്ലെറിഞ്ഞ് കൈ ഒടിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ ബലാത്സംഗക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. കരുളായി മൈലംപാറ പാറൻതോടൻ ജസീലി (35) നെയാണ് പൂക്കോട്ടുംപാടം ഇൻസ്പെക്ടർ പി വിഷ്ണു പെരിന്തൽമണ്ണ സബ്ബ് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. 

അമരമ്പലം സ്വദേശിയായ സ്ത്രീയെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തുവെന്ന പരാതിയിലാണ് അറസ്റ്റ്. ജസീലിനെതിരെ പൂക്കോട്ടുംപാടം, നിലമ്പൂർ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളും നിലവിലുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തും.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിപിഎം ലോക്കൽ കമ്മിറ്റിയംഗം പാർട്ടി വിട്ടു; 20 വർഷത്തെ ബന്ധം ഉപേക്ഷിച്ച് വീണ്ടും കോൺഗ്രസിൽ ചേർന്നു
പുലർച്ചെ ജനൽ പൊളിച്ച് ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു, ഉണർന്നതോടെ ഓടി, യുവാവ് പിടിയിൽ