മേപ്പാടിയില്‍ 16 വയസുകാരിയെ പീഡിപ്പിച്ചു; സ്വകാര്യ ബസിലെ കണ്ടക്ടര്‍ പിടിയില്‍

By Web TeamFirst Published Aug 30, 2021, 12:10 AM IST
Highlights

സ്വകാര്യ ബസ് കണ്ടക്ടറായ ബൈജു കഴിഞ്ഞ ദിവസം രാത്രിയിൽ പെൺകുട്ടിയെ ബസ്സിൽ വെച്ച് പീഡിപ്പിച്ചതായാണ് പരാതി. 

ബത്തേരി: വയനാട്ടില്‍ പതിനാറ് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മേപ്പാടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയില്‍ മേപ്പാടി സ്വദേശി ബൈജുവിനെയാണ് പോക്സോ നിയമ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്. 

സ്വകാര്യ ബസ് കണ്ടക്ടറായ ബൈജു കഴിഞ്ഞ ദിവസം രാത്രിയിൽ പെൺകുട്ടിയെ ബസ്സിൽ വെച്ച് പീഡിപ്പിച്ചതായാണ് പരാതി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ബൈജു ജോലി ചെയ്തിരുന്ന സ്വകാര്യ ബസ്സും പൊലീസ് കസ്റ്റഡിയിലെടുത്തു.

(ഈ വാര്‍ത്തയുമായി ബന്ധപ്പെട്ട് ആദ്യം പ്രസിദ്ധീകരിച്ച ചിത്രം മാറിപ്പോയിരുന്നു. ചിത്രം മാറിപ്പോയതിൽ ഏഷ്യാനെറ്റ് ന്യൂസ് ഖേദം അറിയിക്കുന്നു)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!