കടകളിൽ കവർച്ച നടത്തിയ സംഭവത്തിൽ യുവാക്കൾ അറസ്റ്റിൽ; മൊബൈൽ ഫോൺ പിടിച്ചെടുത്തു

By Web TeamFirst Published Jun 12, 2020, 6:23 PM IST
Highlights

സംഘത്തിലെ ഒരാൾ മോഷണം നടത്തുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു. മറ്റൊരാൾ പരിസരം വീക്ഷിക്കുകയായിരുന്നു. താമരശ്ശേരിയിൽ നടത്തിയ മറ്റു മോഷണങ്ങളിലും, ഈങ്ങാപ്പുഴ അടക്കം പല സ്ഥലങ്ങളിൽ നടന്ന മോഷണങ്ങളിലും ഇവർ പങ്കാളികളാണ്.

കോഴിക്കോട്: കഴിഞ്ഞ ദിവസം താമരശ്ശേരി മിനി ബൈപ്പ് റോഡിലെ കെ.എം. ട്രേഡേഴ്സിൻ്റെ ഷട്ടർ പൊളിച്ച് കവർച്ച നടത്തിയ രണ്ടു പേർ പിടിയിൽ. കൊടുവള്ളി ആറങ്ങോട് സ്വദേശി ഷഫീഖ് (20) യൂസഫ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സംഘത്തിലെ ഒരാൾ മോഷണം നടത്തുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു. മറ്റൊരാൾ പരിസരം വീക്ഷിക്കുകയായിരുന്നു. താമരശ്ശേരിയിൽ നടത്തിയ മറ്റു മോഷണങ്ങളിലും, ഈങ്ങാപ്പുഴ അടക്കം പല സ്ഥലങ്ങളിൽ നടന്ന മോഷണങ്ങളിലും ഇവർ പങ്കാളികളാണ്.

കെ.എം. ട്രേഡേഴ്സിൽ നിന്നും കവർന്ന മൊബൈൽ ഫോൺ സംഘത്തിൽ നിന്നും കണ്ടെടുത്തു. ഇവർ കവർച്ചക്കായി ഉപയോഗിച്ച ബൈക്കും മോഷ്ടിച്ചതാണെന്ന സംശയമുണ്ട്. താമരശ്ശേരി ഡി.വൈ.എസ്.പിക്ക് കീഴിലെ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. ഡി.വൈ.എസ്.പി. അഷറഫ്, സി.ഐ രാജേഷ്,,എസ്.ഐമാരായ സനൽ രാജ്, രാജീവ് ബാബു, വി.കെ. സുരേഷ്, ജൂനിയർ എസ് ഐ അനൂപ് തുടങ്ങിയവർ അടങ്ങിയ സംഘമാണ് കവർച്ചാ സംഘത്തെ പിടികൂടിയത്. ഇരുവരെയും കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

click me!