ബം​ഗലൂരുവിൽ നിന്ന് ലഹരി എത്തിച്ച് വിതരണം; 268 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

Published : Dec 09, 2023, 04:36 PM IST
ബം​ഗലൂരുവിൽ നിന്ന് ലഹരി എത്തിച്ച് വിതരണം; 268 ഗ്രാം എംഡിഎംഎയുമായി യുവാവ്  പിടിയിൽ

Synopsis

എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡ്, എക്സൈസ് ഐബി, എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് എന്നിവര്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍  ശറഫുദ്ദീന്‍റെ കാറില്‍ നിന്നുമാണ് എംഡിഎംഎ കണ്ടെടുത്തത്.

കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലം വെളളിലശ്ശേരിയില്‍ വന്‍ ലഹരിമരുന്നു  വേട്ട. കാറില്‍ കടത്തുകയായിരുന്ന 268 ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയിലായി. കുന്ദമംഗലം സ്വദേശി മലയില്‍ വീട്ടില്‍ ശറഫുദ്ധീനെയാണ് എക്സൈസ് സംഘം പിടികൂടിയത്. പുതുവര്‍ഷാഘോഷങ്ങള്‍ക്കായി ലഹരി മരുന്ന് കോഴിക്കോട് നഗരത്തിലെത്തിക്കുന്നത് തടയാനായി എക്സൈസ് നടത്തിയ നീക്കത്തിലാണ് 268 ഗ്രാം എംഡിഎംഎ പിടികൂടിയത്. എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡ്, എക്സൈസ് ഐബി, എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് എന്നിവര്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍  ശറഫുദ്ദീന്‍റെ കാറില്‍ നിന്നുമാണ് എംഡിഎംഎ കണ്ടെടുത്തത്.

ബംഗളൂരുവില്‍ നിന്നും വില്‍പ്പനക്കായി എത്തിച്ചതാണ് ലഹരി മരുന്ന്. ഇയാളുടെ കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു. ബംഗളൂരുവില്‍ നിന്നും ലഹരി മരുന്ന് എത്തിച്ച് മലപ്പുറം കോഴിക്കോട് ജില്ലയില്‍ വിതരണം ചെയ്യുന്നതാണ് ഇയാളുടെ രീതി. എന്‍ ഐ ടി ക്യാമ്പസ് പരിസരത്ത് കാറില്‍ കറങ്ങി നടന്ന് ഇയാള്‍ ലഹരി മരുന്ന് വില്‍ക്കാറുണ്ടെന്നും എക്സൈസ് പറഞ്ഞു. പുതുവത്സരാഘോഷം കണക്കിലെടുത്ത് വരും ദിവസങ്ങളില്‍ കര്‍ശന പരിശോധന തുടരാനാണ് എക്സൈസിന്‍റെ തീരുമാനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

ഉമ്മ ജനലിനടുത്ത് നിൽക്കുന്നത് പലതവണ കണ്ടു, കരച്ചിൽ കേട്ട് ആരും വന്നു നോക്കിയില്ല, മരിക്കട്ടേന്നാ ഓര് പറഞ്ഞത്'

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വേലസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യം; ആനമങ്ങാട് പൂരത്തിനിടെ അടിപിടി, നാല് പേര്‍ അറസ്റ്റില്‍
വാടക കാർ തർക്കം; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ