മണ്ണാര്‍ക്കാട് ന്യൂജെന്‍ മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍

Published : Jan 14, 2023, 07:52 AM IST
മണ്ണാര്‍ക്കാട് ന്യൂജെന്‍ മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍

Synopsis

ചങ്ങലീരിയിലും തൊട്ടടുത്ത പ്രദേശങ്ങളിലും ചില്ലറ വില്പനക്കായി കൊണ്ടുവന്ന മയക്കുമരുന്നാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

പാലക്കാട്: പാലക്കാട് മയക്കുമരുന്ന് വേട്ട. മണ്ണാർക്കാട് ഒന്നാം മൈലിൽ നിന്നും മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. ചങ്ങലീരി മോതിക്കൽ സ്വദേശി പാട്ടത്തിൽ വീട്ടിൽ  സജയനെ(32) ആണ് ന്യൂ ജെന്‍ മയക്കുമരുന്നുമായി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും  11.63 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.  ചങ്ങലീരിയിലും തൊട്ടടുത്ത പ്രദേശങ്ങളിലും ചില്ലറ വില്പനക്കായി കൊണ്ടുവന്ന മയക്കുമരുന്നാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. ആരാണ് മയക്കുമരുന്ന് നല്‍കിയതെന്നതടക്കം ചോദ്യം ചെയ്യലിലൂടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അടുത്തിടെയായി ജില്ലയില്‍ മയക്കുമരുന്നു കേസുകള്‍ കൂടിയതോടെ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. അതേസമയം കഴിഞ്ഞ ദിവസം കോഴിക്കോടും എംഡിഎംഎ പിടികൂടിയിരുന്നു. കോഴിക്കോട് ബീച്ച് തീരദേശ റോഡിൽ നിന്നാണ് 163.580 ഗ്രാം എംഡിഎംഎയുമായി എക്സൈസ് യുവാവിനെ അറസ്റ്റ് ചെയ്തത്.

 കോഴിക്കോട് താലൂക്കിൽ പുതിയങ്ങാടി വില്ലേജിൽ പള്ളിക്കണ്ടി ദേശത്ത്  അഷ്റഫ് എന്നയാളെയാണ്  എക്സൈസ് അറസ്റ്റ് ചെയ്തത്. എംഡിഎംഎ മൊത്തമായി ബംഗളൂരുവില്‍ നിന്ന് വാങ്ങി കേരളത്തില്‍ ചില്ലറ വില്‍പ്പനയ്ക്കായി കൊണ്ടു വന്നതായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു. പിടിച്ചെടുത്ത മയക്കുമരുന്നിന് 25 ലക്ഷം രൂപയോളം വില വരും.

Read More : കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; പിടികൂടിയത് 84 ലക്ഷം രൂപയുടെ സ്വർണം, മൂന്ന് പേർ പിടിയിൽ

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു